Asianet News MalayalamAsianet News Malayalam

പെണ്‍പട ബോക്സോഫീസിനെ ഞെട്ടിച്ചോ?: ക്രൂ റിലീസ് ദിനത്തില്‍ നേടിയത്

മികച്ച റിപ്പോര്‍ട്ട് ലഭിച്ചതോടെ ശനി, ഞായർ ദിവസങ്ങളിൽ മികച്ച കളക്ഷന്‍ ചിത്രം പ്രതീക്ഷിക്കുന്നതായി ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. 

Crew Box Office collection day 1: Kareena Kapoor Khan, Tabu and Kriti Sanon film successful opening day vvk
Author
First Published Mar 30, 2024, 8:59 AM IST

മുംബൈ: കരീന കപൂർ ഖാൻ, തബു, കൃതി സനോൺ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ക്രൂ മാര്‍ച്ച് 29 വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസിൽ മികച്ച തുടക്കമാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാക്നില്‍ക്.കോം റിപ്പോര്‍ട്ട് അനുസരിച്ച് ഹീസ്റ്റ് കോമഡി ചിത്രം ആദ്യ ദിനം 8.75 കോടി രൂപ ഇന്ത്യന്‍ ബോക്സോഫീസില്‍ നേടി. 

മികച്ച പൊസറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചതോടെ ശനി, ഞായർ ദിവസങ്ങളിൽ മികച്ച കളക്ഷന്‍ ചിത്രം പ്രതീക്ഷിക്കുന്നതായി ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. സിനിമാ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ക്രൂ കൂടുതലും പോസിറ്റീവ് റിപ്പോര്‍ട്ടുകളാണ് നേടിയിരിക്കുന്നത്. ഈ പൊസറ്റീവ് റിപ്പോര്‍ട്ട് ബോക്സോഫീസില്‍ മികച്ച പ്രകടനം നടത്താന്‍ ഫീമെയില്‍ ഓറിയന്‍റഡായ ചിത്രത്തിന് സഹായകമാകും എന്നാണ് കരുതുന്നത്. 

തങ്ങളുടെ ശമ്പളത്തിന് പുറമേ കൂടുതല്‍ പണം നേടാന്‍ ഒരു ഫ്ലൈറ്റിലെ ക്രൂവായ മൂന്ന് സ്ത്രീകള്‍ നടത്തുന്ന ചില ശ്രമങ്ങളും അതുണ്ടാക്കുന്ന പൊല്ലപ്പുകളുമാണ് ഈ കോമഡി ത്രില്ലറിന്‍റെ ഇതിവൃത്തം. കരീന കപൂർ ഖാൻ, തബു, കൃതി സനോൺ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ബാലാജി ടെലിഫിലിംസ്, അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.  രാജേഷ് എ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ദിൽജിത് ദോസഞ്ജ്, കപില്‍ ശര്‍മ്മ, രാജേഷ് ശര്‍മ്മ, സസ്വത ചാറ്റര്‍ജി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 1993 ല്‍ പുറത്തിറങ്ങിയ ഖല്‍ നായക് എന്ന ചിത്രത്തിലെ  'ചോളി കേ പീച്ചേ' എന്ന ഹിറ്റ് ഗാനം ക്രൂവില്‍ റീമിക്സ് ചെയ്തിട്ടുണ്ട്. അബുദാബി മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. 

പുഷ്പ 3 ആലോചനയില്‍ പേര് ഇങ്ങനെയായിരിക്കും; പക്ഷെ നടക്കണമെങ്കില്‍.. വന്‍ അപ്ഡേറ്റ്

96 ജോഡി കല്ല്യാണം കഴിച്ചോ?: കണ്‍ഫ്യൂഷന്‍ വേണ്ട സത്യം ഇതാണ്.!

Follow Us:
Download App:
  • android
  • ios