Asianet News MalayalamAsianet News Malayalam

രായനായി ഞെട്ടിച്ച് ധനുഷ്, തമിഴ്‍നാട്ടിലെ കളക്ഷൻ കണക്കുകളും പുറത്ത്

രായൻ തമിഴ്‍നാട്ടില്‍ നിന്ന് നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.

Dhanush Raayan Tamil Nadu collection report out hrk
Author
First Published Aug 27, 2024, 5:30 PM IST | Last Updated Aug 27, 2024, 5:30 PM IST

ധനുഷ് നായകനായി വേഷമിട്ട് വന്ന ചിത്രമാണ് രായൻ. ധനുഷിന്റെ രായൻ ആഗോളതലത്തില്‍ 150 കോടി ക്ലബിലെത്തിയിരുന്നു. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം രായൻ എത്ര നേടി എന്നതിന്റെ കണക്കുകളും ചര്‍ച്ചയാകുകയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 109.26 കോടിയും തമിഴ്‍നാട്ടില്‍ നിന്ന് രായൻ 74.07 കോടി രൂപയും ആകെ നേടിയിട്ടുണ്ട്.

ഇന്നോളമുള്ള ധനുഷിന്റെ മികച്ച ഓപ്പണിംഗ് കളക്ഷനാണ് രായന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത കാലത്ത് തമിഴില്‍ നിന്നുള്ള സിനിമകള്‍ പ്രതീക്ഷിച്ചത്ര വിജയം നേടാനാകാതെ തളരുമ്പോള്‍ കളക്ഷനില്‍ രായൻ കുതിക്കുന്നതാണ് കാണാനായത്. തമിഴ്‍നാട്ടിലെ 2024ല്‍ പ്രദര്‍ശനത്തിന് വന്നവയില്‍ കളക്ഷനില്‍ ഒന്നാമതും രായനെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വമ്പൻമാരെ അമ്പരപ്പിച്ചാണ് ധനുഷ് നായകനായ ചിത്രം വൻ വിജയമായി മാറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന് ധനുഷാണ്. ഛായാഗ്രാഹണം ഓം പ്രകാശാണ്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.

Read More: നടൻ ബിജിലി രമേശ് അന്തരിച്ചു, സിനിമയില്‍ തിളങ്ങിയത് കോമഡി വേഷങ്ങളില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios