രണ്‍വീര്‍ സിംഗ് നായകനായ, ആദിത്യ ധര്‍ സംവിധാനം ചെയ്ത 'ധുരന്ദര്‍' ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇന്ത്യന്‍ ഹിറ്റാണ്
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് വര്‍ഷം അവസാനിക്കാന്‍ ഒന്നര ആഴ്ച മാത്രം ശേഷിക്കെയാണ് ആ നേട്ടത്തില്‍ എത്തിയത്. ആദിത്യ ധറിന്‍റെ സംവിധാനത്തില്‍ രണ്‍വീര്‍ സിംഗ് നായകനായ ധുരന്ദര്‍ ആണ് ആ ചിത്രം. ബോക്സ് ഓഫീസില്‍ ഇന്ന് മറ്റൊരു സവിശേഷ നാഴികക്കല്ലും ചിത്രം പിന്നിട്ടു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി കടന്നിരിക്കുകയാണ് ഈ സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം 1000 കോടി ക്ലബ്ബില്‍ എത്തിയ ഒരേയൊരു ചിത്രവും ഇത് തന്നെയാണ്. ഇത്ര വലിയ വിജയം നേടിയ ചിത്രം കേരളത്തില്‍ എന്തെങ്കിലും ചലനമുണ്ടാക്കിയോ? ഇവിടുത്തെ ബോക്സ് ഓഫീസ് ചലിപ്പിച്ചോ? കണക്കുകള്‍ നോക്കാം.
ഈ മാസം 5-ാം തീയതി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. കേരളത്തിലും അതേ ദിവസം തന്നെ ചിത്രം പ്രദര്‍ശനം ആരംഭിച്ചു. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം ചിത്രം 21 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 5.20 കോടിയാണ്. കേരളത്തില്‍ വലിയ ആരാധകവൃന്ദമില്ലാത്ത ഒരു നായകതാരത്തിന്‍റെ സിനിമ എന്നത് പരിഗണിക്കുമ്പോള്‍ മികച്ച കളക്ഷനാണ് ഇത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന നെറ്റ് 633.5 കോടിയാണ്. ഗ്രോസ് 760 കോടിയും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 220 കോടി നേടിയതായും അവര്‍ അറിയിക്കുന്നു. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 980 കോടി.
എന്നാല്‍ ഇത് ഇന്നലെ വരെയുള്ള കണക്കാണ്. നിര്‍മ്മാതാക്കളായ ജിയോ സ്റ്റുഡിയോസ് ഇന്ന് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി പിന്നിട്ടു. കൃത്യമായി പറഞ്ഞാല്‍ 1006.7 കോടി നേടിയിട്ടുണ്ട്. ഒടിടി വിന്‍ഡോ വരെയുള്ള ദിനങ്ങളില്‍ ചിത്രം ഇനിയും നേട്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്. ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ആദിത്യ ധര്‍ ആണ് ധുരന്ദറിന്‍റെ സംവിധായകന്‍. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാറ അര്‍ജുന്‍ ആണ് നായിക. ദി റാത്ത് ഓഫ് ഗോഡ് എന്ന കോഡ് നെയിമില്‍ അറിയപ്പെടുന്ന ഒരു ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍റ് ആയാണ് രണ്‍വീര്‍ ചിത്രത്തില്‍ എത്തുന്നത്. ഐഎസ്ഐ ഓഫീസര്‍ മേജര്‍ ഇഖ്ബാല്‍ എന്ന കഥാപാത്രമായാണ് അര്‍ജുന്‍ രാംപാല്‍ എത്തുന്നത്.



