Asianet News MalayalamAsianet News Malayalam

ദിലീപിന്റെ ബാന്ദ്ര ഹിറ്റാകുമോ?, ആദ്യ ദിവസം നേടാനായതിന്റെ കണക്കുകള്‍

ദിലീപിന്റെ ബാന്ദ്രയുടെ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകള്‍ പുറത്ത്.
 

Dileep Bandra box office collection report out hrk
Author
First Published Nov 11, 2023, 1:27 PM IST

ദിലീപ് നായകനായി എത്തിയ ആക്ഷൻ ചിത്രമാണ് ബാന്ദ്ര. ദിലീപിന്റേതായി അടുത്തിടെ വലിയ ഹൈപ്പോടെത്തിയ ചിത്രവുമായിരുന്നു ബാന്ദ്ര. ബോക്സ് ഓഫീസില്‍ ഹൈപ്പ് ഗുണകരമായോയെന്നറിയാൻ ചിത്രത്തിന്റെ കണക്കുകള്‍ പൂര്‍ണമായും ലഭ്യമാകണം. എങ്കിലും ബാന്ദ്ര റിലീസിന് ഒരു കോടി രൂപയ്‍ക്ക് മുകളില്‍ റിലീസിന് കളക്റ്റ് ചെയ്‍തിട്ടുണ്ടാകും എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് ഡോട് കോമിന്റെ ഏകദേശ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ദിലീപിന്റെ നായികയായി തമന്നയെത്തി എന്നതാണ് ചിത്രത്തിന്റെ വലിയൊരു ആകര്‍ഷണം. ബോളിവുഡ് നടിയായ താരാ ജാനകിയായാണ് ചിത്രത്തില്‍ തമന്ന വേഷമിട്ടത്. തമന്നയുടെ നായിക വേഷത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നതും. ആല എന്ന നായക കഥാപാത്രമായി ദിലീപും എത്തിയിരിക്കുന്നു. ദിലീപിന്റെ വേറിട്ട മുഖമാണ് ചിത്രത്തിലേത്. ആക്ഷന് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും ബാന്ദ്രയെന്ന സിനിമയില്‍ കുടുംബബന്ധങ്ങളുടെ വൈകാരികതയും പരാമര്‍ശിക്കുന്നു. പ്രണയം നിറഞ്ഞു നില്‍ക്കുന്നുമുണ്ട്.

സംവിധാനം നിര്‍വഹിച്ചത് അരുണ്‍ ഗോപിയാണ്. തിരക്കഥ എഴുതിയത് ഉദയകൃഷ്‍ണയും. അരുണ്‍ ഗോപിയുടെ മേക്കിംഗ് മികവ് ചിത്രത്തിന്റെ ഹൈലൈറ്റാണ്. വലിയ ക്യാൻവാസിലാണ് അരുണ്‍ ഗോപി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റൈലിഷായിട്ടാണ് ആഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകനെന്ന നിലയില്‍ അരുണ്‍ ഗോപി ചിത്രത്തിനായി ശ്രദ്ധയാകര്‍ഷിക്കുന്ന പരിശ്രമം നടത്തിയിട്ടുണ്ട്. ഛായാഗ്രാഹണം ഷാജി കുമാറാണ്. ഷാജി കുമാറിന്റെ ക്യാമറാ നോട്ടങ്ങള്‍ ചിത്രത്തെ ആകെ പ്രതിഫലിപ്പിക്കുന്നതാണ്.

കെ ബി ഗണേഷ് കുമാറിനൊപ്പം ചിത്രത്തില്‍ വേറിട്ട ഒരു വേഷവുമായി എത്തിയിരിക്കുന്നത് കലാഭാവൻ ഷാജോണാണ്. ഡിനോ, ആര്‍ ശരത്‍കുമാര്‍, ലെന, ഉബൈദുള്ള, ആര്യൻ സന്തോഷ്, ബിന്ദു സജീവ്, ഗൗതം, മംമ്‍ത, ശരത് സഭ, സിദ്ധിഖും ചിത്രത്തിലുണ്ട്,  സാം സി എസ്സിന്റെ സംഗീതവും ചിത്രത്തിന്റെ താളത്തിനൊത്തുള്ളതാണ്. 

Read More: കാളിദാസ് ജയറാമിന് പ്രണയ സാഫല്യം, വിവാഹ നിശ്ചയം കഴിഞ്ഞു, വധു തരിണി- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios