മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ദൃശ്യം 3 റിലീസിന് തയ്യാറെടുക്കുകയാണ്

മലയാള സിനിമയിലെ ഏറ്റവും വലിയ താര ബ്രാന്‍ഡ് ആണ് മോഹന്‍ലാല്‍. ഒരു മോഹന്‍ലാല്‍ സിനിമയ്ക്ക് പോസിറ്റീവ് അഭിപ്രായം വന്നാല്‍ സംഭവിക്കുന്നത് എന്താണെന്ന് തിയറ്ററുകാരോട് ചോദിച്ചാല്‍മതി. മോളിവുഡ് ബോക്സ് ഓഫീസില്‍ നിരവധി നാഴികക്കല്ലുകള്‍ സൃഷ്ടിച്ചതും മോഹന്‍ലാല്‍ ചിത്രങ്ങള്‍ തന്നെ. ആദ്യ 50 കോടി, 100 കോടി ക്ലബ്ബുകളൊക്കെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ തന്നെയാണ് സ്വന്തമാക്കിയത്. മലയാളത്തിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമായിരുന്നു ദൃശ്യം. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയതിനാല്‍ വലിയ ജനപ്രീതി നേടിയെങ്കിലും ചിത്രം ബോക്സ് ഓഫീസില്‍ സാന്നിധ്യമറിയിച്ചില്ല. ഇപ്പോഴിതാ സിനിമാ വ്യവസായത്തിന് വലിയ പ്രതീക്ഷ പകര്‍ന്ന് ദൃശ്യം 3 എത്തുകയാണ്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 നാണ് ചിത്രത്തിന്‍റെ റിലീസ്. അഡ്വാന്‍സ് ബുക്കിംഗില്‍ മികച്ച പ്രതികരണം നേടുന്ന ദൃശ്യം 3 ഇതുവരെ എത്ര നേടി എന്ന് നോക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഡ്വാന്‍സ് ബുക്കിംഗിലൂടെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 7 കോടിക്ക് അടുത്താണെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. മെയ് 21 ന് റിലീസ് ചെയ്യപ്പെടാനിരിക്കുന്ന പല സ്ക്രീനുകളിലും ഇനിയും ബുക്കിംഗ് ആരംഭിച്ചിട്ടില്ലെന്നിരിക്കെ മികച്ച സംഖ്യയാണ് ഇത്. ഇനിയും 9 ദിവസം കൂടി ചിത്രത്തിന് മുന്നില്‍ ഉണ്ടുതാനും. ഫൈനല്‍ അഡ്വാന്‍സ് ബുക്കിംഗ് സംഖ്യ എത്ര ആയിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവാത്ത സ്ഥിതിയാണ്. ഓപണിംഗ് കളക്ഷന്‍ 50 കോടിക്ക് മുകളില്‍ പോകാനാണ് സാധ്യതയെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. അതായത് 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നെങ്കില്‍ 13 വര്‍ഷങ്ങള്‍ക്കിപ്പുറമെത്തുന്ന ദൃശ്യം 3 ആദ്യ ദിനം തന്നെ 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്ന്. അതേസമയം ദൃശ്യത്തിന്‍റെ ഫൈനല്‍ ബോക്സ് ഓഫീസ് 62 കോടി ആയിരുന്നു.

അതേസമയം പ്രതീക്ഷകളുടെ ഭാരവുമായി എത്തുന്ന ചിത്രം എന്നതാണ് ദൃശ്യം 3 ല്‍ അണിയറക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസസന്ധി. വലിയ പ്രതീക്ഷകളില്ലാതെ എത്താനാണ് സംവിധായകന്‍ ജീത്തു ജോസഫ് പ്രേക്ഷകരോട് ഇതിനകം തന്നെ പറഞ്ഞിരിക്കുന്നത്. ദൃശ്യം ആദ്യ രണ്ട് ഭാ​ഗങ്ങളില്‍ ഉള്ള താരങ്ങളോടൊപ്പം പുതിയ കാസ്റ്റും ചിത്രത്തില്‍ ഉണ്ടാവും.

Asianet News Live | Kerala CM Race 2026 | UDF | Kerala Breaking News | Malayalam News | HD Live News