Asianet News MalayalamAsianet News Malayalam

ജവാൻ പിന്നില്‍, പഠാനെ മറികടന്നു, കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ ഗദര്‍ 2, ഏഴ് ആഴ്ചകളില്‍ നേടിയത്

റെക്കോര്‍ഡ് നേട്ടത്തില്‍ ഗദര്‍ 2.

 

Gadar 2 Box Office collection Report Sunny Deol starrer beat Pathaan creats highest grossing record film hrk
Author
First Published Sep 28, 2023, 4:24 PM IST

ബോക്സ് ഓഫീസില്‍ അത്ഭുതം കാട്ടുന്ന ചിത്രമായിരിക്കുകയാണ് സണ്ണി ഡിയോള്‍ നായകനായ ഗദര്‍ 2. ജവാന്റെ കുതിപ്പ് ഗദര്‍ 2വിന്റെ കളക്ഷനെ ബാധിച്ചില്ല എന്നതാണ് പ്രധാന പ്രത്യേകത. ഗദര്‍ 2 നേടിയിരിക്കുന്നത് 524.75 കോടി രൂപയാണ് എന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്‍തിരിക്കുകയാണ്. ഇതോടെ ഗദര്‍ 2 ഗ്രോസ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്ന ഇന്ത്യൻ ചിത്രമായിരിക്കുകയാണ്.

ഷാരൂഖിന്റെ പഠാൻ നേടിയ ലൈഫ്‍ടൈം കളക്ഷനാണ് ഗദര്‍ 2 മറികടന്നിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പഠാൻ 524.53 കോടിയാണ് ആകെ നേടിയിരുന്നത്. എന്നാല്‍ ഗദാര്‍ 2 ഏഴ് ആഴ്‍ച കൊണ്ടാണ് റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരിക്കുന്നത്. സണ്ണി ഡിയോള്‍ നായകനായ ചിത്രം കളക്ഷനില്‍ കുതിപ്പ് രേഖപ്പെടുത്തിയപ്പോള്‍ ഇന്ത്യൻ ബോക്സ് ഓഫീസില്‍ ആദ്യ ആഴ്‍ച ഗദര്‍ 2 284.63 കോടിയും പിന്നീട് ഇതുവരെ 134.47 കോടി, 63.35 കോടി, 27.55 കോടി, 7.28 കോടി, 4.72 കോടി, 2.75 കോടി എന്നിങ്ങനെയാണ് ഓരോ ആഴ്‍ചയിലും നേടിയത്.

ഗദര്‍ 2 റിലീസായത് സ്വാതന്ത്ര്യദിനത്തിലായിരുന്നു. വളരെ പെട്ടെന്ന് ഗദര്‍ 2 സിനിമ ഹിറ്റാണെന്ന് അഭിപ്രായമുണ്ടായി. മൗത്ത് പബ്ലിസിറ്റിയിലൂടെയായിരുന്നു ശ്രദ്ധയാകര്‍ഷിച്ചു. ബോളിവുഡിന് പുറമേ രാജ്യമൊട്ടാകെ സണ്ണി ചിത്രം ചര്‍ച്ചയായി. രണ്ടായിരത്തിയൊന്നില്‍ പുറത്തെത്തി വൻ വിജയമായ ചിത്രം 'ഗദര്‍: ഏക് പ്രേം കഥ'യുടെ രണ്ടാം ഭാഗമായിരുന്നു 2023ലെ ഗദര്‍ 2. സംവിധാനം അനില്‍ ശര്‍മയായിരുന്നു. ഛായാഗ്രഹണം നജീബ് ഖാൻ ആണ്. സണ്ണി ഡിയോളും അമീഷ പട്ടേലും ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തിയപ്പോള്‍ ഉത്‍കര്‍ഷ ശര്‍മ, മനിഷ വധ്‍വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്‍താഖ് ഖാൻ, രാകേഷ് ഭേദി, അനാമിക സിംഗ് തുടങ്ങിയവും ഗദര്‍ 2വില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി.

സണ്ണി ഡിയോളിന്റെ ഗദര്‍ 2വിന്റെ ഒടിടി റിലീസ് തീരുമാനിച്ചെന്നും റിപ്പോര്‍ട്ട്. ഗദര്‍ 2 സീ 5ലായിരിക്കും. സ്‍ട്രീമിംഗ് ഒക്ടോബര്‍ ആറിനാണ് ആരംഭിക്കുക. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Read More: ഷാരൂഖിനോടും പ്രഭാസിനോടും ഏറ്റുമുട്ടാൻ മോഹൻലാലും?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios