ഗദര്‍ 2 റിലീസിന്‍റെ 24-ാം ദിവസമാണ് ഇന്ന്

പഠാന്‍റെ വന്‍ വിജയത്തിന് ശേഷം അത്തരത്തില്‍ കാര്യമായി ജനത്തെ തിയറ്ററില്‍ കയറ്റുന്ന ഒരു ചിത്രത്തിനായി ബോളിവുഡിന്‍റെ വലിയ കാത്തിരിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ അക്ഷയ് കുമാറോ സല്‍മാന്‍ ഖാനോ പോലും വന്നിട്ടും അത് സാധിച്ചില്ല. എന്നാല്‍ ആരും പ്രതീക്ഷിക്കാതിരുന്ന ഒരു ചിത്രം അത് നടത്തിക്കാണിച്ചു എന്ന് മാത്രമല്ല, പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ക്കുകയും ചെയ്തു. സണ്ണി ഡിയോളിനെ നായകനാക്കി അനില്‍ ശര്‍മ്മ സംവിധാനം ചെയ്ത ഗദര്‍ 2 ആണ് റിലീസ് ചെയ്ത് നാലാം വാരത്തിലും മികച്ച പ്രതികരണം നേടി തുടരുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ചിത്രം ഒരു പുതിയ റെക്കോര്‍ഡ് ഇടുകയാണ്.

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഏറ്റവും വേഗത്തില്‍ 500 കോടി ക്ലബ്ബില്‍ എത്തുന്ന ഹിന്ദി ചിത്രം എന്ന റെക്കോര്‍ഡിലേക്കാണ് ചിത്രം എത്തുന്നത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത് 493.37 കോടിയാണ്. ഞായറാഴ്ചയായ ഇന്ന് ചിത്രം 500 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് എക്സിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് എത്തിയില്ലെങ്കിലും തിങ്കളാഴ്ച ചിത്രം 500 കോടി കടക്കുമെന്ന് ഉറപ്പാണ്. തിങ്കളാഴ്ച കടന്നാലും ചിത്രത്തിന് റെക്കോര്‍ഡ് ആണ്.

Scroll to load tweet…

ഗദര്‍ 2 റിലീസിന്‍റെ 24-ാം ദിവസമാണ് ഇന്ന്. പഠാന്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 500 കോടി നേടിയത് 28 ദിവസം കൊണ്ട് ആയിരുന്നു. ബാഹുബലി 2 ഹിന്ദി പതിപ്പ് 34 ദിവസം കൊണ്ടും. 2001 ല്‍ പുറത്തെത്തി വന്‍ വിജയം നേടിയ ഗദര്‍: ഏക് പ്രേം കഥയുടെ രണ്ടാംഭാ​ഗമാണ് ഈ ചിത്രം. അമീഷ പട്ടേല്‍ തന്നെയാണ് നായിക.

ALSO READ : ആറ് നേരം ഭക്ഷണം, ഒപ്പം ജിമ്മിം​ഗ്; പഠാന്‍ സംവിധായകന്‍റെ പുതിയ ചിത്രത്തിനുവേണ്ടി ഹൃത്വിക്കിന്‍റെ തയ്യാറെടുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക