കണക്കുതീര്‍ത്ത് ഷങ്കര്‍, ആദ്യ ദിന കളക്ഷനില്‍ വമ്പൻമാരെ ഞെട്ടിച്ച് ഗെയിം ചേഞ്ചര്‍, ഇതാ ഒഫിഷ്യല്‍ കണക്കുകള്‍
ഇന്ത്യൻ 2വിന്റെ പരാജയത്തിന്റെ കണക്കുതീര്‍ക്കുന്ന കളക്ഷനാണ് ഗെയിം ചേഞ്ചര്‍ക്ക് റിലീസിന് ലഭിച്ചിരിക്കുന്നത്.
രാം ചരണ്‍ നായകനായി വന്ന ചിത്രമാണ് ഗെയിം ചേഞ്ചര്‍. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഷങ്കര്‍ ആണ്. ഇന്ത്യൻ 2വിന്റെ പരാജയം മറക്കാൻ സംവിധായകൻ ഷങ്കറിന് വൻ വിജയം അനിവാര്യവുമാണ്.. രാം ചരണ്‍ ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷൻ കണക്കുകള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുകയാണ്.
ഗെയിം ചേഞ്ചര്‍ ആഗോളതലത്തില്‍ 186 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടാണ്. ആരൊക്ക വീണു എന്നറിയാൻ വിശദമായ കളക്ഷൻ കണക്കുകള്‍ക്കായി കാത്തിരിക്കണം. ഛായാഗ്രഹണം എസ് തിരുനാവുക്കരശാണ് നിര്‍വഹിച്ചിരിക്കന്നത്. നായകൻ രാം ചരണിന് പുറമേ ചിത്രത്തില്‍ കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, വിജയ കൃഷ്‍ണ നരേഷ്, ബ്രഹ്‍മാനന്ദം, രാജീവ് കനകല, രഘു ബാബു, പ്രിയദര്‍ശി പുലികൊണ്ട, സത്യ അക്കല, വെങ്കടേഷ് കകുമാനു, ചൈതന്യ കൃഷ്‍ണ, വിവ ഹര്‍ഷ, സുദര്‍ശന്‍, പൃഥ്വി രാജ്, റോക്കറ്റ് രാഘവ, പ്രവീണ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
രാം ചരണ്‍ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ തെലുങ്കിലെത്തിയത് ആചാര്യയാണ്. രാം ചരണിന്റെ അച്ഛൻ ചിരഞ്‍ജീവിയായിരുന്നു ചിത്രത്തില്‍ നായകൻ. രാം ചരണ്‍ സിദ്ധ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. സംവിധാനം നിര്‍വഹിച്ചത് കൊരടാല ശിവയായിരുന്നു.
സംവിധായകൻ ബുച്ചി ബാബുവിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ നായകനായി രാം ചരണാണ് എത്തുന്നത്. ഏകദേശം 120 കോടിയോളമാണ് രാം ചരണിന് പ്രതിഫലമായി ലഭിക്കുക. രാം ചരണിന് ഏകദേശം100 കോടിയോളമായിരുന്നു മുമ്പ് പ്രതിഫലം. ബുച്ചി ബാബുവിന്റേ ചിത്രത്തില്‍ നായികാ കഥാപാത്രം ജാൻവി കപൂറാണ്. ചിത്രം എപ്പോഴായിരിക്കും പ്രദര്‍ശനത്തുക എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉപ്പേന എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ സംവിധായകൻ ബുച്ചി ബാബു കഴിവ് തെളിയിച്ചിരുന്നു. അതിനാല്‍ വലിയ പ്രതീക്ഷയുള്ള ചിത്രവുമാണ്.
Read More: പറഞ്ഞ വാക്ക് എമ്പുരാൻ തെറ്റിക്കില്ല, ഇതാ വമ്പൻ അപ്‍ഡേറ്റ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക