Asianet News MalayalamAsianet News Malayalam

92 കൊല്ലത്തെ തെലുങ്ക് സിനിമ ചരിത്രത്തില്‍ ആ റെക്കോഡ് ഇനി 'ഹനുമാന്'.!

ഇരുപത് ദിവസത്തില്‍ ചിത്രം ആഗോള ബോക്സോഫീസില്‍ 250 കോടിയിലേറെ നേടി. ഇതില്‍ തന്നെ ഇന്ത്യന്‍ ബോക്സോഫീസില്‍ ചിത്രം 200 കോടി പിന്നിട്ടു. 

Hanu Man breaks the record that was kept locked for 92 years in Tollywood vvk
Author
First Published Feb 6, 2024, 9:24 AM IST

ഹൈദരാബാദ്: പുരാണേതിഹാസത്തെ അടിസ്ഥാനമാക്കി പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്ത ഹനുമാന്‍ തെലുങ്കില്‍ നിന്നുള്ള അത്ഭുത ചിത്രമായിരുന്നു. തെലുങ്ക് നാടുകളില്‍ മാത്രം അല്ല ഇന്ത്യന്‍ ബോക്സോഫീസില്‍ മൊത്തം ചിത്രം വലിയ തോതില്‍ വിജയം നേടി. തേജ്ജ സജ്ജ നായകനായ ചിത്രം കഴിഞ്ഞ ജനുവരി 12നാണ് റിലീസ് ചെയ്തത്.

ഇരുപത് ദിവസത്തില്‍ ചിത്രം ആഗോള ബോക്സോഫീസില്‍ 250 കോടിയിലേറെ നേടി. ഇതില്‍ തന്നെ ഇന്ത്യന്‍ ബോക്സോഫീസില്‍ ചിത്രം 200 കോടി പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന 2024ലെ ഏറ്റവും ആദ്യ ഇന്ത്യന്‍ ചിത്രം എന്ന നേട്ടം ഇതോടെ ഹനുമാനായി. 

അതേ സമയം ടോളിവുഡിലെ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ കഴിഞ്ഞ 92 കൊല്ലമായി ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന വേളയാണ് സംക്രാന്തി. ജനുവരി മധ്യത്തിലെ ഈ ഡേറ്റുകള്‍ക്ക് വലിയ പ്രധാന്യമാണ് ടോളിവുഡില്‍. ഇത്തരത്തില്‍ ടോളിവുഡ് ചരിത്രത്തില്‍ സംക്രാന്തിക്ക് റിലീസ് ചെയ്ത് ഏറ്റവും വലിയ വിജയം നേടിയ ചിത്രം ആയിരിക്കുകയാണ് ഹനുമാന്‍. 

അതേ സമയം ഹനുമാന്‍ വിദേശത്ത് 5 മില്ല്യണ്‍ ഡോളര്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. ഫെബ്രുവരി 9ന് വലിയ റിലീസുകള്‍ വന്നാലും ഒരാഴ്ചയോളം ചിത്രം ഹിന്ദി ബെല്‍റ്റില്‍ ഒടും എന്നാണ് ഇപ്പോഴത്തെ ഓക്യുപെന്‍സി കണക്കുകള്‍ കാണിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. 

അതേ സമയം ഹനുമാന് ശേഷം ജയ് ഹനുമാന്‍ എന്ന രണ്ടാം ഭാഗത്തിന്‍റെ അണിയറയിലാണ് ചിത്രത്തിന്‍റെ സംവിധായകനായ പ്രശാന്ത് വര്‍മ്മ. 

അതിരടി മാസ് രജനിയുടെ 'മൊയ്തീന്‍ ഭായി': 'അത് താന്‍ നാട്ടൊടെ അടയാളം' ലാൽ സലാം.!

ആദ്യചിത്രത്തില്‍ അവാര്‍ഡോടെ വരവ് അറിയിച്ചു; പിന്നെ സിനിമ കിട്ടിയില്ല, കാരണം തുറന്ന് പറഞ്ഞ് മീര കൃഷ്ണ.!
 

Latest Videos
Follow Us:
Download App:
  • android
  • ios