വിശാൽ ചതുർവേദി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'ഹനുമാൻ അൻഷ്' തിയറ്ററുകളിൽ വൻ വിജയമായി തുടരുന്നു

വലിയ പ്രീ റിലീസ് ബഹളങ്ങളൊന്നുമില്ലാതെ എത്തുന്ന ചില ചിത്രങ്ങള്‍ തിയറ്ററുകളില്‍ അപ്രതീക്ഷിത വിജയം നേടാറുണ്ട്. ബോളിവുഡില്‍ നിന്ന് എത്തിയ ഒരു ചിത്രം അത്തരത്തില്‍ വലിയ വിജയം നേടി ഇപ്പോഴും തിയറ്ററുകളില്‍ തുടരുകയാണ്. വിശാല്‍ ചതുര്‍വേദി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹനുമാന്‍ അന്‍ഷ് എന്ന ചിത്രമാണ് അത്. ഹനുമാന്‍ ഭക്തനും ഹിന്ദു ഗുരുവുമായ നീം കരോലി ബാബയുടെ ജീവിതം പറയുന്ന ചിത്രമാണിത്. ഡിവോഷണല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ഓഗസ്റ്റ് 7 ന് ആയിരുന്നു. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരേപോലെ പോസിറ്റീവ് റിവ്യൂസ് ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ ഒരു സ്ലീപ്പര്‍ ഹിറ്റ് ആയി മാറിയിരുന്നു. ഒന്നര മാസത്തിന് ശേഷവും ചിത്രം തിയറ്ററുകളില്‍ നേട്ടമുണ്ടാക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

48 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 372.20 കോടിയാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ഇന്നലെ ചിത്രം നേടിയത് 4 കോടിയാണ്. നെറ്റ് കളക്ഷനാണ് ഇത്. 48-ാം ദിനമായ ഇന്നലെ ഇന്ത്യയില്‍ 7358 ഷോകളാണ് ചിത്രത്തിന്‍റേതായി നടന്നത്. ആഗോള ബോക്സ് ഓഫീസിലെ ഭൂരിഭാഗം കളക്ഷനും വന്നിരിക്കുന്നത് ഇന്ത്യയില്‍ നിന്ന് തന്നെയാണ്. 372 കോടിയില്‍ 336.45 കോടിയും ഇന്ത്യയില്‍ നിന്നാണ്. ഗ്രോസ് കളക്ഷന്‍ ആണ് ഇത്. ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന നെറ്റ് ആവട്ടെ 284.93 കോടിയും.

48-ാം ദിനമായിരുന്ന ഇന്നലെ വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ആകെ ചിത്രം 1 കോടിയും നേടിയിട്ടുണ്ട്. ഇതോടെ ചിത്രത്തിന്‍റെ ആകെ വിദേശ കളക്ഷന്‍ 35.75 കോടി ആയിട്ടുണ്ട്. റിലീസ് ദിനമായ ഓഗസ്റ്റ് 7 ന് ബോക്സ് ഓഫീസില്‍ 10 ലക്ഷം ഓപണിംഗുമായി തുടങ്ങിയ ചിത്രം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയില്‍ നേട്ടമുണ്ടാക്കുകയായിരുന്നു. നീം കരോലി ബാബയെക്കുറിച്ച് താന്‍ തന്നെ എഴുതിയ ഡിവൈന്‍ ഡിടൂര്‍: ദാറ്റ് ചേഞ്ച്ഡ് മൈ ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഡോ. വിശാല്‍ ചതുര്‍വേദി ചിത്രം ഒരുക്കിയിരിക്കുന്നത്. ഷോഭിനവ് സത്യയാണ് നീം കരോലി ബാബയാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming