മലയാള സിനിമയിൽ 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന പതിനാലാമത്തെ സിനിമയാണ് വാഴ 2. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംനേടിയ സിനിമകളില്‍ നാലാം സ്ഥാനത്താണ് ചിത്രം.
മലയാള സിനിമയ്ക്ക് പുത്തൻ അനുഭവം സമ്മാനിച്ച വാഴ 2ന്റെ ഒഫീഷ്യൽ ബോക്സ് ഓഫീസ് കളക്ഷൻ വിവരം പുറത്ത്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചുവെന്ന് തിരക്കഥാകൃത്ത് വിപിൻ ദാസും മറ്റ് അണിയറ പ്രവർത്തകരും അറിയിച്ചു. വെറും ഏഴ് ദിവസം കൊണ്ടാണ് ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ വാഴ 2 ഈ നേട്ടം കൊയ്തിരിക്കുന്നത്.
മലയാള സിനിമയിൽ 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന പതിനാലാമത്തെ സിനിമയാണ് വാഴ 2. മോഹന്‍ലാല്‍, ടൊവിനോ തോമസ്, നസ്ലിന്‍, പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശനം, ഉണ്ണി മുകുന്ദന്‍, ജയസൂര്യ, ഫഹദ് ഫാസിൽ എന്നിവരുടെ പടങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ ഹാഷിറും ഗ്യാങ്ങും 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത്. നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് വിപിന്‍ ദാസ് ആണ്.
100 കോടി ക്ലബ്ബില്‍ കയറിയ മലയാള പടങ്ങള്‍
2016 - പുലിമുരുകൻ- മോഹൻലാൽ
2019 - ലൂസിഫർ- മോഹൻലാൽ
2023 - 2018 സിനിമ- മൾട്ടി സ്റ്റാർ മൂവി
2024 - മഞ്ഞുമ്മൽ ബോയ്സ്- മൾട്ടി സ്റ്റാർ മൂവി
2024 - പ്രേമലു- നസ്ലെൻ
2024 - ആടുജീവിതം- പൃഥ്വിരാജ്
2024 - ആവേശം- ഫഹദ് ഫാസിൽ
2024 - എആർഎം- ടൊവിനോ തോമസ്
2024 - മാർക്കോ- ഉണ്ണി മുകുന്ദൻ
2025 - എമ്പുരാൻ- മോഹൻലാൽ
2025 - തുടരും- മോഹൻലാൽ
2025 - ലോക- കല്യാണി പ്രിയദർശൻ
2026- ആട് 3- ജയസൂര്യ
2016- വാഴ 2 - മൾട്ടി സ്റ്റാർ ചിത്രം
ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച സിനിമകളില്‍ നാലാം സ്ഥാനത്താണ് വാഴ 2. കല്യാണി പ്രിയദര്‍ശന്‍ ചിത്രം ലോകയ്ക്ക് ഒപ്പമാണ് വാഴയും. ലോകയും ഏഴ് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബില്‍ ഇടംനേടിയത്.
ഏറ്റവും വേഗതയേറിയ 100 കോടി ക്ലബ് സിനിമകള്‍
1. എമ്പുരാന്‍ - രണ്ട് ദിവസം
2. തുടരും - 6 ദിവസം
3. ലോക - 7 ദിവസം
4. വാഴ 2 - 7 ദിവസം
5. ആട് 3 - 8 ദിവസം
6. ആടുജീവിതം - 9 ദിവസം
7. സര്‍വ്വം മായ - 10 ദിവസം
8. 2018 - 11 ദിവസം
9. മഞ്ഞുമ്മല്‍ ബോയ്സ് - 12 ദിവസം
10. ലൂസിഫര്‍ - 12 ദിവസം
11. ആവേശം - 13 ദിവസം
12. മാര്‍ക്കോ - 24 ദിവസം
13. പ്രേമലു - 31 ദിവസം
14. എആര്‍എം - 31 ദിവസം
15. പുലിമുരുകന്‍ - 36 ദിവസം



