Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ നേട്ടവുമായി ഹൃത്വിക്കിന്റെ ഫൈറ്റര്‍, കളക്ഷനില്‍ ആ നിര്‍ണായക നേട്ടത്തിലേക്ക് ഇനി ദൂരമധികമില്ല

ഇന്ത്യയില്‍ നേട്ടവുമായി ഫൈറ്റര്‍.

Hrithik Roshans Fighters India collection report out hrk
Author
First Published Feb 5, 2024, 1:14 PM IST

ഹൃത്വിക് റോഷൻ നായകനായി എത്തിയ ചിത്രമാണ് ഫൈറ്റര്‍. ഫൈറ്ററിന്റെ പ്രധാന പ്രത്യേകത ആകാശ ദൃശ്യങ്ങള്‍ ആണ് എന്നാണ് റിപ്പോര്‍ട്ട്. ഹൃത്വിക് റോഷന്റെ ഫൈറ്റര്‍  മികച്ച കളക്ഷനാണ് നേടുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രം  ഫൈറ്റര്‍ 200 കോടി രൂപ എന്ന മികച്ച സംഖ്യയിലേക്ക് കളക്ഷൻ അടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

ഫൈറ്ററിന് ഇന്ത്യയില്‍ നിന്ന്  175.75  കോടി രൂപയിലധികം നേടാനായി എന്നാണ് ബോക്സ് ഓഫഫീസ് റിപ്പോര്‍ട്ട്. സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദിന്റെ പുതിയ ചിത്രത്തില്‍ ദീപിക പദുക്കോണാണ് ഹൃത്വിക്കിന്റെ നായികയായി എത്തിയിരിക്കുന്നത്. ഛായാഗ്രാഹണം സത്‍ചിത് പൗലോസാണ്. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൃത്വിക് റോഷന്റെ ഫൈറ്ററില്‍ സഞ്‍ജീദ ഷെയ്‍ക്കും നിര്‍ണായക വേഷത്തില്‍ ഉണ്ട്.

ഹൃത്വിക് റോഷൻ നായകനായി മുമ്പെത്തിയ ചിത്രം വിക്രം വേദയാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ഒരു ചിത്രമായ വിക്രം വേദയുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലായിരുന്നു ഹൃത്വിക് റോഷൻ നായകനായി എത്തിയത്. സംവിധാനം പുഷ്‍കര്‍- ഗായത്രി ദമ്പതിമാരാണ്. ഹൃത്വിക് റോഷൻ നായകനായ ബോളിവുഡ് ചിത്രം ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മിച്ചത്.

ഹൃത്വിക് റോഷനു പുറമേ ഹിന്ദി ചിത്രത്തില്‍ സെയ്‍ഫ് അലിഖാൻ, രാധിക ആംപ്‍തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഷാഷ്‍മി തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പി എസ് വിനോദാണ് ഛായാഗ്രാഹണം. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിച്ച വിക്രം വേദയുടെ പാട്ടുകള്‍ വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവര്‍ ഒരുക്കിയപ്പോള്‍ റിലീസിനു മുന്നേ ഹിറ്റായിരുന്നു. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ട് ചിത്രം റിലീസ് ചെയ്‍തപ്പോള്‍ മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

Read More: ദുല്‍ഖറോ പൃഥ്വിരാജോ ടൊവിനോയോയുമല്ല, ആ സൂപ്പര്‍താരം ഒന്നാമൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios