ഹൃത്വിക് റോഷനും ടൈഗര്‍ ഷ്രോഫും ഒന്നിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രം ആദ്യദിന കളക്ഷനില്‍ റെക്കോര്‍ഡിട്ടത് വാര്‍ത്തയായിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം 53.35 കോടിയാണ് റിലീസ് ദിനമായ ബുധനാഴ്ച ചിത്രം നേടിയത്. ബോളിവുഡിലെ ഈ വര്‍ഷത്തെ റിലീസുകളില്‍ ഒന്നാം സ്ഥാനത്താണ് ഈ ആദ്യദിന കളക്ഷന്‍. ബോളിവുഡില്‍ ഈ വര്‍ഷത്തെ റിലീസുകളിലെ ഫസ്റ്റ് ഡേ കഷക്ഷനില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള സിനിമകളും അവ നേടിയ തുകയും താഴെ പറയുന്നതാണ്.

1. വാര്‍- 53.35 കോടി

2. ഭാരത്- 42.30 കോടി

3. മിഷന്‍ മംഗള്‍- 29.16 കോടി

4. സാഹോ (ഹിന്ദി പതിപ്പ്)- 24.40 കോടി

5. കളങ്ക്- 21.60 കോടി

ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളുമായി ഇന്ത്യയില്‍ മാത്രം 4000 സ്‌ക്രീനുകളിലാണ് 'വാര്‍' റിലീസ് ചെയ്യപ്പെട്ടത്. വിദേശത്ത് 1350 സ്‌ക്രീനുകളുമടക്കം ആകെ 5350 സ്‌ക്രീനുകള്‍. സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധാനം. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിലെ നായിക വാണി കപൂര്‍ ആണ്. ഛായാഗ്രഹണം ബെഞ്ചമിന്‍ ഗാസ്പര്‍. 

(കണക്കുകള്‍ക്ക് കടപ്പാട്: തരണ്‍ ആദര്‍ശ്)