ഇന്ത്യന്‍ വിപണിയില്‍ മാത്രമായി ഷാരൂഖ് ചിത്രം 100 കോടി കവിഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച കളക്ഷനില്‍ 20 ശതമാനത്തോളം ഇടിവ് സംഭവിച്ചെങ്കിലും ആഭ്യന്തര വിപണിയില്‍ ചിത്രം 50 കോടിയിലേറെ നേടിയിട്ടുണ്ട് ജവാന്‍. 

മുംബൈ: വ്യാഴാഴ്ച റിലീസ് ചെയ്ത ഷാരൂഖിന്‍റെ അറ്റ്ലി സംവിധാനം ചെയ്ത ജവാന്‍ റിലീസ് ദിനത്തില്‍ കളക്ഷനില്‍ നിരവധി റെക്കോഡുകളാണ് തകര്‍ത്തത്. എന്നാല്‍ രണ്ടാം ദിനത്തില്‍ ചിത്രത്തിന്‍റെ ഇന്ത്യയിലെ കളക്ഷനില്‍ ഇടിവ് രേഖപ്പെടുത്തിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് പറയുന്നത്. എന്നാല്‍ ഹിന്ദി മേഖലകളില്‍ മികച്ച അഭിപ്രായം ഉണ്ടാക്കുന്ന ചിത്രത്തിന്‍റെ ലോംഗ് റണ്ണിനെ ഇത് ബാധിക്കില്ലെന്നാണ് സിനിമ ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ഇന്ത്യന്‍ വിപണിയില്‍ മാത്രമായി ഷാരൂഖ് ചിത്രം 100 കോടി കവിഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച കളക്ഷനില്‍ 20 ശതമാനത്തോളം ഇടിവ് സംഭവിച്ചെങ്കിലും ആഭ്യന്തര വിപണിയില്‍ ചിത്രം 50 കോടിയിലേറെ നേടിയിട്ടുണ്ട് ജവാന്‍. സാച്ചനിക്.കോമിന്‍റെ കണക്കുകള്‍ പ്രകാരം എല്ലാ ഭാഷകളില്‍ നിന്നുമായി ജവാന്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും 53 കോടി നേടിയെന്നാണ് പറയുന്നത്. 

ആദ്യദിനത്തില്‍ ഇന്ത്യയില്‍ നിന്നും ചിത്രം 74.5 കോടി നേടിയിരുന്നു. ഇതില്‍ 65.5 കോടി ജവാന്‍റെ ഹിന്ദി പതിപ്പില്‍ നിന്നായിരുന്നു. 5.3 കോടി തമിഴില്‍ നിന്നും, 3.7 കോടി തെലുങ്കില്‍ നിന്നുമായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് റെഡ് ചില്ലീസ് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം ആഗോള വ്യാപകമായി റിലീസ് ദിവസം 127 കോടി നേടിയെന്നാണ് പറഞ്ഞത്. വിദേശത്തെ വെള്ളിയാഴ്ചത്തെ കളക്ഷന്‍ കണക്കുകള്‍ കൂടി വന്നാല്‍ ചിത്രം മൊത്തത്തില്‍ 200 കോടി കളക്ഷന്‍ കവിയും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. 

അതേ സമയം വെള്ളിയാഴ്ച കളക്ഷനില്‍ വന്ന ഇടിവ് വലിയ കാര്യമായി എടുക്കേണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വാദം. ശനി, ഞായര്‍ അവധി ദിവസങ്ങളാണ് വരാന്‍ ഇരിക്കുന്നത്. ഇതിനകം ബുക്കിംഗ് ആപ്പ് കണക്കുകള്‍ പ്രകാരം റെക്കോഡ് കളക്ഷനാണ് ഈ ദിനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തേക്കാള്‍ ഹിന്ദി മേഖലയിലാണ് വന്‍ കളക്ഷന്‍ നേടുന്നത്. അതിനാല്‍ തന്നെ വരും ദിവസങ്ങള്‍ സിംഗിള്‍ സ്ക്രീനുകളില്‍ അടക്കം ചിത്രത്തിന്‍റെ പ്രകടനം നിര്‍ണ്ണായകമാണ്. 

ജവാന്‍ മുന്നോട്ടുള്ള ബോക്സ് ഓഫീസ് യാത്രയില്‍ പഠാനെ മറികടക്കുമോ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ഉറ്റുനോക്കുന്നത്. വന്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ജവാന്‍ ഫൈനല്‍ കളക്ഷനില്‍ പഠാനെ മറികടക്കാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

ഷാരൂഖ് ഖാനെ ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം: ആനന്ദ് മഹീന്ദ്ര പറയുന്നത്.!

ജവാനില്‍ ഷാരൂഖ് ഉപയോഗിച്ച ഫോണ്‍ വിഷയമാകുന്നു; ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ

Asianet News Live