ഇതിന് പിന്നാലെ ചിത്രത്തെ പുകഴ്ത്തി പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര രംഗത്ത് എത്തി. ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം എന്നാണ് ആനന്ദ് മഹീന്ദ്ര തന്‍റെ എക്സ് പോസ്റ്റില്‍ പറയുന്നത്. 

മുംബൈ: തീയറ്ററില്‍ മികച്ച പ്രകടനം നടത്തുന്ന ഷാരൂഖ് ഖാന്‍റെ അറ്റ്ലി സംവിധാനം ചെയ്ത ജവാന്‍റെ ആദ്യദിനം നേടിയ കളക്ഷന്‍ നിര്‍മ്മാതാക്കള്‍ തന്നെ ഔദ്യോഗികമായി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആഗോള തലത്തില്‍ നിന്ന് ചിത്രം നേടിയ കളക്ഷനാണ് നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് പുറത്തുവിട്ടിരിക്കുന്നത്. 129.6 കോടിയാണ് ചിത്രം ആദ്യദിനം ചിത്രം നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു.

ഇതിന് പിന്നാലെ ചിത്രത്തെ പുകഴ്ത്തി പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര രംഗത്ത് എത്തി. ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം എന്നാണ് ആനന്ദ് മഹീന്ദ്ര തന്‍റെ എക്സ് പോസ്റ്റില്‍ പറയുന്നത്. “എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ കാത്തുസൂക്ഷിക്കുകയും അവ ഖനനം ചെയ്യുകയും അതു വഴി വിദേശ നാണ്യം സമ്പാദിക്കാൻ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഒരുപക്ഷെ ഷാരൂഖ് ഖാനെ നാം ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കേണ്ട സമയമായിരിക്കുന്നു.." അദ്ദേഹം എക്സ് പോസ്റ്റില്‍ പറയുന്നു.

ദുബായിലെ ബുർജ് ഖലീഫയിൽ നടന്ന ജവാൻ ട്രെയിലർ ലോഞ്ച് ചടങ്ങിന്‍റെ വീഡിയോ ആനന്ദ് മഹീന്ദ്ര എക്സ് പോസ്റ്റില്‍ പങ്കിട്ടിട്ടുണ്ട്. അതേ സമയം വിദേശ രാജ്യങ്ങളില്‍ അടക്കം വലിയതോതിലുള്ള സ്വീകരണമാണ് ജവാന് ലഭിക്കുന്നത്. ആദ്യ ദിനത്തിന് ശേഷം ഇന്ത്യയിലും വിദേശത്തും ഒരു പോലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലാന്‍റ് എന്നിവിടങ്ങളില്‍ ബോക്സോഫീസ് ബുക്കിംഗില്‍ ജവാന്‍ ഒന്നാം റാങ്കില്‍ എത്തി. ജര്‍മ്മനിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു.

അതേ സമയം റിലീസ് ദിനത്തില്‍ ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും മികച്ച ബോക്സോഫീസ് ഓപ്പണിംഗ് എന്ന റെക്കോഡാണ് ജവാന്‍ നേടിയത്. ഷാരൂഖ് പടമായ പഠാന്‍റെ റെക്കോഡാണ് ജവാന്‍ തകര്‍ത്തത്. അതേ സമയം അതേസമയം സമ്മിശ്രപ്രതികരണങ്ങള്‍ നേടിയ ജവാന്‍ മുന്നോട്ടുള്ള ബോക്സ് ഓഫീസ് യാത്രയില്‍ പഠാനെ മറികടക്കുമോ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ഉറ്റുനോക്കുന്നത്. വന്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ജവാന്‍ ഫൈനല്‍ കളക്ഷനില്‍ പഠാനെ മറികടക്കാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

യൂട്യൂബ് വീഡിയോകളില്‍ തിളങ്ങി, വിവാഹത്തിന്‍റെ പേരില്‍ സൈബര്‍ ആക്രമണം; ഒടുവില്‍ പണം തട്ടിയ കേസില്‍ അറസ്റ്റില്‍

'രജനിയെയും വിജയിയെയും അവഗണിച്ചു': നയന്‍താരയ്ക്കെതിരെ സൂപ്പര്‍താര ഫാന്‍സ്.!

Asianet News Live