റെക്കോര്‍ഡുകള്‍ തിരുത്തുന്ന കുതിപ്പുമായി ജവാൻ. 

ഇന്ത്യൻ ബോക്സ് ഓഫീസില്‍ ഇപ്പോള്‍ കളക്ഷൻ റിക്കോര്‍ഡുകള്‍ മാറിക്കൊണ്ടേയിരിക്കുകാണ്. ഷാരൂഖ് ഖാനാണ് വിജയ താരങ്ങളില്‍ ബോളിവുഡില്‍ മുന്നില്‍. ജവാൻ കുതിച്ചുപായുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ 600 കോടി നേടിയിരിക്കുകയാണ് ജവാൻ എന്നാണ് വ്യക്തമാകുന്നത്.

Scroll to load tweet…

ജവാനില്‍ ആറില്‍ 600 കോടി

റിലീസ് ചെയ്‍ത് ജവാൻ ആറാം ദിവസം പിന്നിടുമ്പോഴത്തെ കണക്കുകളാണ് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ആറാം ദിനം മാത്രം 1033984 ടിക്കറ്റുകളാണ് ഇന്ത്യയില്‍ വിറ്റത് എന്ന് മനോബാല വിജയബാലൻ ട്വീറ്റ് ചെയ്യുന്നു. ഹിന്ദി ഷോകള്‍ - 11660വും ഗ്രോസ് 19.02 കോടിയുമാണ്. തമിഴ് ഷോകള്‍- 1049ഉം ഗ്രോസ്- 1.61 കോടിയും തെലുങ്ക് ഷോകള്‍- 854ഉം ഗ്രോസ് 1.09 കോടിയും ആണെന്നാണ് മനോബാല വിജയബാലൻ വ്യക്തമാക്കുന്നത്.

പഠാനെ അതിവേഗം പിന്നിലാക്കാൻ ജവാൻ

ഷാരൂഖിന്റെ പഠാന്റെ ലൈഫ്‍ടൈം കളക്ഷൻ 1.050.3 കോടിയാണ്. ഷാരൂഖ് ഖാൻ നായകനായവയില്‍ ഏറ്റവും കളക്ഷൻ നേടിയതും പഠാനാണ്. ഇപ്പോഴത്തെ സ്ഥിതിവെച്ച് ജവാൻ അതിവേഗം തന്നെ പഠാനെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്ഷയ് കുമാറും ജവാന്റെ വിജയത്തില്‍ താരത്തെ അഭിനന്ദിച്ച് എത്തിയിരുന്നു.

ഷാരൂഖിന്റെ ജവാന്റെ റിവ്യൂ

ഒരു മാസ് മസാലയെന്നായിരുന്നു ജവാന്റെ ആദ്യ പ്രതികരണങ്ങള്‍. ഷാരൂഖ് ഖാൻ നിറഞ്ഞുനില്‍ക്കുകയാണ് ജവാനില്‍. ആരാധകര്‍ ആവേശമാകുന്നതാണ് ഷാരൂഖിന്റെ ജവാൻ. മേയ്‍ക്കോവറിലും ഷാരൂഖ് ഖാൻ വിസ്‍മയിപ്പിക്കുന്നു. അറ്റ്‍ലിയുടെ മാസ്റ്റര്‍പീസാണ് ഷാരൂഖിന്റെ ജവാൻ. നായികയായ നയൻതാരയുടെ പ്രകടനം എടുത്ത് പറയേണ്ട ഒന്നാണ് എന്നും അഭിപ്രായങ്ങളുണ്ടായി. എന്നാല്‍ തമിഴ് പശ്ചാത്തലം തോന്നിപ്പിക്കുന്നതിനാല്‍ കഥാപാത്രം ഷാരൂഖ് ഖാന് യോജിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും ചില ആരാധകര്‍ അഭിപ്രായം പ്രകടിപ്പിച്ചു.

Read More: 'തുടക്കം മോശമായെങ്കിലും..' ആര്‍ഡിഎക്സിനെ അനുകരിച്ച് വീഡിയോയുമായി നവ്യാ നായര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക