Asianet News MalayalamAsianet News Malayalam

ആര് വന്നാലെന്ത്, പോയാലെന്ത്? 'ജവാന്' ഇപ്പോഴും പ്രേക്ഷകരുണ്ട്, ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട്

ആറ്റ്ലിയുടെ സംവിധാനത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം

jawan movie latest box office collection report shah rukh khan nsn
Author
First Published Oct 21, 2023, 2:40 PM IST

ഒരു വര്‍ഷത്തിനിടെ കരിയറിലെ ഏറ്റവും വലിയ രണ്ട് വിജയങ്ങള്‍. ഏത് താരവും ആഗ്രഹിക്കുന്ന നേട്ടമാണ് ഈ വര്‍ഷം ഷാരൂഖ് ഖാന്‍ സ്വന്തമാക്കിയത്. അതും തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ കരിയറില്‍ സ്വീകരിച്ച നീണ്ട ഇടവേളയ്ക്ക് ശേഷമെത്തിയ ചിത്രങ്ങളാണ് എന്നത് ഈ നേട്ടത്തിന്‍റെ തിളക്കം വര്‍ധിപ്പിക്കുന്നു. ബോളിവുഡിലെ മറ്റ് സഹതാരങ്ങള്‍ ആവറേജ് വിജയം നേടാന്‍ പോലും ശ്രമപ്പെടുമ്പോഴാണ് രണ്ട് 1000 കോടി ക്ലബ്ബ് നേട്ടങ്ങളുമായി കിംഗ് ഖാന്‍ അരങ്ങ് തകര്‍ത്തത്. ഇപ്പോഴിതാ ജവാന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്.

ആറ്റ്ലിയുടെ സംവിധാനത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സെപ്റ്റംബര്‍ 7 നാണ് തിയറ്ററുകളില്‍ എത്തിയത്. പഠാന്‍റെ ലൈഫ് ടൈം ഗ്രോസ് 1050 കോടി ആയിരുന്നെങ്കില്‍ ഒക്ടോബര്‍ ആദ്യം തന്നെ ജവാന്‍ അതിനെ മറികടന്നിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ജവാന്‍ നേടിയിരിക്കുന്നത് 1143.59 കോടിയാണ്. ഒരു ബോളിവുഡ് ചിത്രത്തിന്‍റെ ഒറിജിനല്‍ പതിപ്പ് നേടുന്ന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന കളക്ഷനാണ് ഇത്. 

ഒരേപോലെ പോസിറ്റീവ് അഭിപ്രായവും 1000 കോടി കളക്ഷനും നേടിയ പഠാന് ശേഷമെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതായിരുന്നു ജവാന്‍റെ യുഎസ്‍പി. എന്നാല്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എന്നിട്ടും ചിത്രം വമ്പന്‍ വിജയം നേടിയത് ബോളിവുഡില്‍ ഷാരൂഖ് ഖാന്‍റെ സ്വാധീനം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നുണ്ട്. രാജ്‍കുമാര്‍ ഹിറാനിയുടെ ഡങ്കിയാണ് അദ്ദേഹത്തിന്‍റെ അടുത്ത റിലീസ്. ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 22 ന് ചിത്രം തിയറ്ററുകളിലെത്തും. അതേസമയം ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന ഇന്ത്യന്‍ ഓപണിംഗ് എന്ന റെക്കോര്‍ഡ് വിജയ് ചിത്രം ലിയോ ജവാനില്‍ നിന്നും കരസ്ഥമാക്കിയിട്ടുണ്ട്.

ALSO READ : മഹാഭാരതം മൂന്ന് ഭാഗങ്ങളായി സിനിമയാക്കാന്‍ 'ദി കശ്‍മീര്‍ ഫയല്‍സ്' സംവിധായകന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios