Asianet News MalayalamAsianet News Malayalam

കേട്ടതൊന്നുമല്ല സത്യം, മഹേഷ് ബാബു ചിത്രത്തില്‍ ജയറാമും വേഷമിട്ടപ്പോള്‍ നേടിയത് റെക്കോര്‍ഡ് കളക്ഷൻ

ജയറാമിന്റെയും മഹേഷ് ബാബുവിന്റെയും ചിത്രത്തിന്റെ കളക്ഷൻ ഞെട്ടിക്കുന്നു.

Jayaram Mahesh Babu starrer film Guntur Kaaram opening box office report earns 94 crore hrk
Author
First Published Jan 13, 2024, 5:17 PM IST

മഹേഷ് ബാബു നായകനായെത്തിയ പുതിയ ചിത്രം ഗുണ്ടുര്‍ കാരം വൻ ഹിറ്റിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷ. റിലീസിന് ഗുണ്ടുര്‍ കാരം നേടിയ കളക്ഷൻ പ്രതീക്ഷയ്‍ക്കപ്പുറമാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഗുണ്ടുര്‍ കാരം 94 കോടി രൂപ നേടി എന്നാണ് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഒറ്റ ഭാഷയില്‍ ഇറങ്ങുന്ന സിനിമകളുടെ കളക്ഷനില്‍ ഇന്ത്യൻ റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഗുണ്ടുര്‍ കാരം.

യുഎ സര്‍ട്ടിഫിക്കറ്റാണ് ഗുണ്ടുര്‍ കാരം സിനിമയ്‍ക്ക് ലഭിച്ചത്. കട്ടുകളൊന്നുമില്ലാതെയാണ് ഗുണ്ടുര്‍ കാരം പ്രദര്‍ശനത്തിനെത്തിയത്. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ട്.

മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് ചര്‍ച്ചയായിരുന്നു. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷൻ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലിയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. അന്ന് നിര്‍മാതാവ് നാഗ വംശി പറഞ്ഞതു കേട്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ ഗുണ്ടുര്‍ കാരത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരുന്നത് വെറുതെയായില്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസ് നിര്‍വഹിക്കുന്നു എന്നതും ഹൈപ്പ് വര്‍ദ്ധിപ്പച്ച ഘടകമായിരുന്നു. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 50 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമൻ നിര്‍വഹിച്ച് എത്തിയ പാട്ടുകളും ഹിറ്റായിട്ടുണ്ട്.

Read More: കോടികള്‍ വേണ്ടെന്നുവെച്ചോ?, ഗുണ്ടുര്‍ കാരം സിനിമയ്‍ക്ക് മഹേഷ് ബാബുവിന് ലഭിച്ച പ്രതിഫലം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios