ജയറാം നായകനായ ഓസ്‍ലര്‍ ആദ്യ ആഴ്‍ച നേടിയത്. 

ജയറാം വേറിട്ട വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ഓസ്‍ലര്‍. പ്രതീക്ഷകള്‍ക്കപ്പുറമുള്ള ഒരു വിജയമാണ് ജയറാം ചിത്രം നേടുന്നത് എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം മിഥുൻ മാനുവേല്‍ തോമസാണെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു. ആഗോളതലത്തില്‍ ജയറാമിന്റെ ഓസ്‍ലര്‍ 25 കോടി രൂപ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

കേരള ബോക്സ് ഓഫീസിലും ഓസ്‍ലറിന്റെ കളക്ഷൻ അമ്പരപ്പിക്കുന്നതാണ്. ഞായറാഴ്‍ച മാത്രം ഓസ്‍ലര്‍ 3.19 കോടി രൂപയാണ് കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രമായി നേടിയത് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും പ്രതീക്ഷകള്‍ ശരിവയ്‍ക്കുന്ന ഒരു ചിത്രമായിരിക്കുകയാണ് ഓസ്‍ലര്‍. കേരളത്തില്‍ വമ്പൻ റിലീസുകളെത്തും വരെ ചിത്രത്തിന് സാധ്യത ഉണ്ട് എന്ന ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം വിശ്വസിച്ചാല്‍ മോശമല്ലാത്ത ഒരു സംഖ്യ ആയിരിക്കും ആകെ കളക്ഷൻ എന്ന് കരുതാം.

മമ്മൂട്ടിയുടെ നിര്‍ണായക അതിഥി വേഷവും ചിത്രത്തിനറെ ഹൈപ്പില്‍ പ്രകടമായിരുന്നു എന്ന് ഓസ്‍ലര്‍ കാണാൻ കാത്തിരുന്ന ആരാധകര്‍ മിക്കവരും അഭിപ്രായപ്പെടുന്നു. മികച്ച ഇൻട്രോയാണ് മമ്മൂട്ടിക്ക് ജയറാം ചിത്രത്തില്‍ ലഭിച്ചത് എന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായി വേറിട്ട മുഖമായി ചിത്രത്തില്‍ ജയറാം എത്തുമ്പോള്‍ ഛായാഗ്രാഹണം തേനി ഈശ്വറാണ് നിര്‍വഹിച്ചിരിക്കുന്നത്. ജയറാമിന്റെ ഓസ്‍‍ലറിന് മിഥുൻ മുകുന്ദൻ സംഗീതം നല്‍കുമ്പോള്‍ നിര്‍ണായക വേഷത്തില്‍ അര്‍ജുൻ അശോകനൊപ്പം അനശ്വര രാജനും ഉണ്ട്.

ജയറാം വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രം ഓസ്‍ലര്‍ നിര്‍മിച്ചിരിക്കുന്നത് ഇര്‍ഷാദ് എം ഹസനും മിഥുൻ മാനുവേല്‍ തോമസും ചേര്‍ന്നാണ്. ലൈൻ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്. പ്രൊഡക്ഷൻ ഡിസൈൻ ഗോകുല്‍ ദാസാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കലുമാണ്.

Read More: തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും നേര്, ആരൊക്കെയാകും മോഹൻലാലിന്റെ പകരക്കാരൻ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക