Asianet News MalayalamAsianet News Malayalam

ജിഗര്‍തണ്ട ഡബിള്‍ എക്സിന്റെ ഫൈനല്‍ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്, പ്രതീക്ഷകള്‍ നിറവേറ്റിയോ?, കണക്കുകള്‍ ഇങ്ങനെ

ജിഗര്‍തണ്ട ഡബിള്‍ എക്സിന്റെ കേരളത്തിലെയും കളക്ഷൻ കണക്കുകള്‍ പുറത്ത്.

Jigarthanda DoubleX box office collection report out Kerala Tamil Nadu earnings details hrk
Author
First Published Dec 15, 2023, 6:24 PM IST

സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റേതായി പുതുതായെത്തിയ ചിത്രമാണ് ജിഗര്‍തണ്ട ഡബിള്‍ എക്സ്. ബോക്സ് ഓഫീസിലും കാര്‍ത്തിക് സുബ്ബരാജ് ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്ന പ്രകടനം നടത്തി. ജിഗര്‍തണ്ട ഡബിള്‍ എക്സ്  67.35 കോടി രൂപയാണ് ആഗോളതലതലത്തില്‍ ആകെ നേടിയത് എന്നാണ് ബോക്സ് ഓഫീസ് ഓഫ് സൗത്ത് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ മാത്രം നേടിയത് 3.60 കോടി രൂപയാണ് എന്ന് റിപ്പോര്‍ട്ടുണ്ട്.

ജിഗര്‍തണ്ട ഡബിള്‍ എക്സ് 43.10 കോടി രൂപ തമിഴ്‍നാട്ടില്‍ നേടിയെന്നുമാണ് റിപ്പോര്‍ട്ട്. കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ഹിറ്റ് ചിത്രം നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്. കാര്‍ത്തിക് സുബ്ബരാജിന്റെ പുതുമയാര്‍ന്ന കഥ പറച്ചില്‍ ശൈലിയാണ് ജിഗര്‍തണ്ട ഡബിള്‍ എക്സിനെയും ആകര്‍ഷകമാക്കിയത്. സിനിമയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണിത്.

എസ് ജെ സൂര്യയും രാഘവ ലോറൻസും ജിഗര്‍താണ്ട 2ല്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു. ഷൈൻ ടോം ചാക്കോയെയും ചിത്രത്തിലുണ്ട്. മലയാളിയായ നിമിഷ സജയനും വേറിട്ട കഥാപാത്രമാണ് ലഭിച്ചത്. ഹിറ്റായ ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണിത്. സംവിധാനം കാര്‍ത്തിക് സുബ്ബരാജ്. തിരക്കഥയും കാര്‍ത്തിക് സുബ്ബരാജിന്റേത് തന്നെ. എസ് തിരുവാണ് ഛായാഗ്രാഹണം. പ്രൊഡക്ഷൻ ഡിസൈനര്‍ ടി സന്താനം, സംഗീതം സന്തോഷ് നാരായണൻ, കൊറിയോഗ്രാഫി ഷെരിഫ് എം, ബാബ ഭാസ്‍കര്‍, സൗണ്ട് ഡിസൈനര്‍ കുനാല്‍ രാജൻ, കോസ്റ്റ്യൂം ഡിസൈനര്‍ പ്രവീണ്‍ രാജ, മേക്കപ്പ് വിനോദ് എസ് എന്നിവരുമാണ് ജിഗര്‍തണ്ട ഡബിള്‍എക്സിന്റെ പ്രവര്‍ത്തകര്‍.

ആക്ഷൻ കോമഡിയായി ജിഗര്‍താണ്ട എന്ന ചിത്രം 2014ലാണ് പ്രദര്‍ശനത്തിനെത്തിയത്. സിദ്ധാര്‍ഥ്, ബോബി സിൻഹ, ലക്ഷ്‍മി എന്നിവരായിരുന്നു ജിഗര്‍തണ്ടയില്‍ പ്രധാന വേഷത്തില്‍ എത്തിയത്. കഥയുടെയും മേക്കിംഗിന്റെ പ്രത്യേകതയാല്‍ തന്നെ ചിത്രം ശ്രദ്ധായകര്‍ഷിച്ചു. ജിഗര്‍തണ്ട ഡബിള്‍ എക്സും ആദ്യ ഭാഗത്തെ മറികടക്കുന്ന വിജയമാണ് നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

Read More: രജനികാന്ത് നാലാമതായി പിന്തള്ളപ്പെട്ടു, തമിഴ് താരങ്ങളില്‍ മുന്നില്‍ ആ വിജയ നായകൻ, സര്‍പ്രൈസായി രണ്ടാമൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios