പ്രഭാസിനും വെല്ലുവിളിയായക്കും താരം എന്നാണ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തെലുങ്കില്‍ നിന്ന് എത്തുന്ന സിനിമകള്‍ കളക്ഷന്റെ പേരിലും ചര്‍ച്ചയാകാറുണ്ട്. വമ്പൻ ബജറ്റില്‍ ചിത്രങ്ങള്‍ എടുക്കുകയും കളക്ഷനില്‍ ഞെട്ടിക്കുന്നതും പതിവാണ്. ഇന്ത്യയില്‍ മുൻനിരയിലാണ് സിനിമകളുടെ തിയറ്റര്‍ കളക്ഷനിലും എന്നത് വ്യക്തമാണ്. ജൂനിയര്‍ എൻടിആറിന്റെ ദേവര 243 കോടിയും നേടിയിരിക്കുന്നുവെന്ന് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചതും ചര്‍ച്ചയാകുകയാണ്.

ജൂനിയര്‍ എൻടിആറിന്റെ ദേവര രണ്ട് ദിവസത്തിനുള്ളില്‍ വമ്പൻ നേട്ടമുണ്ടാക്കിയിരിക്കുന്നത്. ഇങ്ങനെ പോയാല്‍ ഇന്ത്യൻ വമ്പൻ താരങ്ങളെ ദേവര പിന്നിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുതിപ്പ് നിലനിര്‍ത്താനായാല്‍ ഇന്ത്യയിലെ പല സിനിമകളെയും ദേവര മറികടക്കും. കല്‍ക്കി 2898 എഡിയാണ് 2024ല്‍ കളക്ഷനില്‍ ഇന്ത്യയില്‍ മുന്നിലുള്ളത്.

ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്, അഭിമന്യു സിംഗ് എന്നിവരും കൊരടാല ശിവയുടെ സംവിധാനത്തില്‍ ഉണ്ട്. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എത്രയാണ് പ്രതിഫലമെന്ന് ദേവരയുടെ നിര്‍മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ട്. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൌലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകും എന്നാണ് പ്രതീക്ഷ.

Read More: അനിരുദ്ധ് രവിചന്ദറിന്റെ ഫോണിന്റെ വാള്‍പേപ്പര്‍ എന്ത്?, കണ്ടെത്തി ആരാധകര്‍, തമിഴകത്ത് ആരവം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക