Asianet News MalayalamAsianet News Malayalam
breaking news image

ബുക്കിംഗിന്‍റെ ആദ്യ ദിനം വിറ്റത് 281895 ടിക്കറ്റുകള്‍; ഞെട്ടിക്കുന്ന കളക്ഷനില്‍ കൽക്കി 2898 എഡി

റിപ്പോർട്ട് അനുസരിച്ച് പ്രധാനമായും തെലുങ്ക് പതിപ്പിലാണ് കൂടുതല്‍ ബുക്കിംഗ്. ഇതിലൂടെ ചിത്രം ഇതിനകം 7.7 കോടി നേടി. 

Kalki 2898 AD  advance booking Prabhas film earns over 8.2 cr, sells more than 2.8 lakh tickets vvk
Author
First Published Jun 24, 2024, 7:55 PM IST

ഹൈദരാബാദ്:മിത്തോളജി സയൻസ് ഫിക്ഷൻ ചിത്രം കൽക്കി 2898 എഡിയുടെ റിലീസിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ബോക്സോഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്.കോം റിപ്പോർട്ട് അനുസരിച്ച് സിനിമയുടെ ആദ്യ ദിനത്തിൽ ഗംഭീര കളക്ഷനാണ് ഇതുവരെ മുൻകൂർ ബുക്കിംഗുകൾ നേടിയത് എന്നാണ് വിവരം. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രം ജൂൺ 27ന് തിയേറ്ററുകളിലെത്തുന്നത്.

റിപ്പോർട്ട് അനുസരിച്ച് പ്രധാനമായും തെലുങ്ക് പതിപ്പിലാണ് കൂടുതല്‍ ബുക്കിംഗ്. ഇതിലൂടെ ചിത്രം ഇതിനകം 7.7 കോടി നേടി. തെലുങ്കില്‍   1726 ഷോകൾ ഇതുവരെ കൽക്കി 2898 എഡിക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട് ഇതിലാകെ 265035 ടിക്കറ്റുകള്‍  ആദ്യദിനം വിറ്റുപോയി. ഹിന്ദിയിൽ ചിത്രത്തിൻ്റെ 13833 ടിക്കറ്റുകൾ 1738 ഷോകൾക്കായി വിറ്റുപോയിട്ടുണ്ട്. അതിലൂടെ ചിത്രം 43.6 ലക്ഷം നേടി. തമിഴിൽ സിനിമയുടെ 2925 ടിക്കറ്റുകൾ 278 ഷോകൾക്കായി വിറ്റു പോയി ഇതില്‍ നിന്നും 5.12 ലക്ഷം ഗ്രോസ് നേടി.

കന്നഡയിൽ 32 ഷോകൾക്കായി 101 ടിക്കറ്റുകൾ വിറ്റു ഇതിലൂടെ 23300 രൂപ നേടിയപ്പോൾ. മലയാളത്തില്‍ കാര്യമായ ഷോകള്‍ ചാര്‍ട്ട് ചെയ്തിട്ടില്ല. മൊത്തം ഇതുവരെ 3775 ഷോകൾക്കായി 281895 ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ട്. ഇതുവരെ കളക്ഷന്‍ 8.22 കോടി കൽക്കി 2898 എഡി നേടി.

അതേ സമയം വടക്കേ അമേരിക്കയില്‍ പ്രീ സെയില്‍ കളക്ഷനില്‍ കല്‍ക്കി 2898 എഡി ഞെട്ടിച്ചിരിക്കുകയാണ്.വടക്കേ അമേരിക്കയില്‍ നേടിയിരിക്കുന്നത് 25 കോടി രൂപയില്‍ അധികമാണ്. അവിടെ പ്രീമിയര്‍ ജൂണ്‍ 26നാണ്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. 

അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞിരുന്നു. ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. 

സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് 'കല്‍ക്കി 2898 എഡി'യുടെ സംഗീത സംവിധാനം.

'നിങ്ങള്‍ക്ക് ആള് മാറിപ്പോയെന്നാ തോന്നുന്നത്':കൽക്കി 2898 എഡി ടിക്കറ്റ് ബുക്കിംഗില്‍ വന്‍ പണി

കൽക്കി 2898 എഡി: തെലങ്കാന സര്‍ക്കാറിന്‍റെ പ്രത്യേക ഉത്തരവ്, പ്രേക്ഷകര്‍ക്ക് ഞെട്ടല്‍ !
 

Latest Videos
Follow Us:
Download App:
  • android
  • ios