കല്‍ക്കി 2898 എഡി കേരളത്തില്‍ എത്ര നേടി?, ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

കല്‍ക്കി 2898 എഡിയുടെ കേരള കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.

Kalki 2898 AD Kerala collection report out hrk

പ്രഭാസിന്‍റെ കല്‍ക്കി 2898 എഡി സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ആഗോളതലത്തില്‍ റിലീസിന് നേടിയത് 191.5 കോടി രൂപയില്‍ അധികമാണ്. കേരളത്തിലും മികച്ച നേട്ടമാണ് പ്രഭാസ് ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. കല്‍ക്കി 2898 എഡി 2.86 കോടി രൂപയാണ് കേരളത്തില്‍ നിന്ന് നേടിയത്.

കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാമെന്ന കുറിപ്പുമായി രംഗത്ത് എത്തുകയായിരുന്നു നിര്‍മാതാക്കള്‍. കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പുണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമേ ചിത്രത്തില്‍ ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്നു. പ്രീ സെയില്‍ ബിസിനസ് 100 കോടി രൂപ കവിഞ്ഞിരുന്നു എന്നാണ് രാജ്യമൊട്ടാകെയുള്ള തിയറ്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മറ്റ് പ്രധാനപ്പെട്ട ഒരു കഥാപാത്രമായി അമിതാഭ് ബച്ചനുമുണ്ടെന്നത് ആവേശത്തിലാക്കിയിരുന്നു. ദുല്‍ഖറും എസ് എസ് രാജമൗലിക്കുമൊപ്പം ചിത്രത്തില്‍ അന്നാ ബെന്നുമുണ്ടായിരുന്നു. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥാകൃത്തുമായ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.

Read More: മലയാളികളുടെ സ്വപ്‍നങ്ങളേക്കാള്‍ വേഗത്തില്‍ ഓടി, ഒടുവില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്‍ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios