പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിക്കാനാണ് ശ്രമിച്ചതെന്നും എന്നാലതിൽ പരാജയപ്പെട്ടുവെന്നും ക്ഷമിക്കണമെന്നും മണിരത്നം പറഞ്ഞിരുന്നു.

37 വർഷങ്ങൾക്ക് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം. ഇതായിരുന്നു ത​ഗ് ലൈഫ് എന്ന ചിത്രത്തിന്റെ യുഎസ്പി. അതുകൊണ്ട് തന്നെ സിനിമയുടേതായി പുറത്തുവന്ന എല്ലാ പ്രമോഷൻ അപ്ഡേറ്റുകളും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ചിത്രത്തിലെ ​ഗാനങ്ങളെല്ലാം ട്രെന്റിങ്ങിൽ ഇടം നേടുകയും ചെയ്തിരുന്നു. എന്നാൽ തിയറ്ററിൽ എത്തിയപ്പോൾ കഥ മാറി. ആദ്യ ഷോ മുതൽ ട്രോളുകളും വിമർശനങ്ങളും ഉയർന്നു. പിന്നീട് കണ്ടത്ത് ത​ഗ് ലൈഫിന്റെ ബോക്സ് ഓഫീസ് തകർച്ചയാണ്.

ത​ഗ് ലൈഫിന്റെ പരാജയത്തിൽ പ്രതികരണവുമായി മണിരത്നവും രം​ഗത്ത് എത്തിയിരുന്നു. പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിക്കാനാണ് ശ്രമിച്ചതെന്നും എന്നാലതിൽ പരാജയപ്പെട്ടുവെന്നും ക്ഷമിക്കണമെന്നും മണിരത്നം പറഞ്ഞിരുന്നു. ഈ അവസരത്തിൽ ത​ഗ് ലൈഫ് ഇതുവരെ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. 200 കോടി ബജറ്റിലാണ് ത​ഗ് ലൈഫ് ഇറങ്ങിയത്. എന്നാൽ റിലീസ് ചെയ്ത് പത്തൊൻപത് ദിവസം വരെ മുടക്കു മുതലിന്റെ 24 ശതമാനം മാത്രമാണ് ചിത്രത്തിന് നേടാനായതെന്ന് എന്റർടെയ്മെന്റ് സൈറ്റായ കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നു.

പത്തൊൻപതാം ദിവസം ഒരു ലക്ഷം രൂപ മാത്രമാണ് ത​ഗ് ലൈഫിന് നേടാനായത്. കഴിഞ്ഞ ​ദിവസം 3 ലക്ഷം ചിത്രം നേടിയിരുന്നു. 19-ാം ദിവസം 66 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 48.13 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ഇന്ത്യ നെറ്റ് കളക്ഷൻ. 50 കോടി പിന്നിടാൻ ഇനി 1.87 കോടി രൂപ ത​ഗ് ലൈഫിന് ആവശ്യമാണ്. നികുതി ഉൾപ്പെടെ 56.79 കോടിയാണ് കമൽഹാസൻ നായകനായ ചിത്രത്തിൻ്റെ ഗ്രോസ് കളക്ഷൻ. 41.2 കോടിയാണ് ചിത്രം വിദേശ കളക്ഷനിലൂടെ നേടിയത്. ചിത്രത്തിൻ്റെ ആഗോള കളക്ഷൻ 97.99 കോടിയാണ്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്