Asianet News MalayalamAsianet News Malayalam

യുഎഇ, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ.. വിദേശ ബോക്സോഫീസും കണ്ണൂര്‍ സ്ക്വാഡ് പിടിച്ചു; കണക്കുകള്‍ ഇങ്ങനെ

പതിനെട്ട് ദിവസത്തില്‍ വിദേശ ബോക്സോഫീസില്‍ ചിത്രം എത്ര കളക്ഷന്‍ നേടി എന്ന കണക്കുകളാണ് പുറത്ത് വരുന്നത്.

Kannur Squad 18 Days Overseas Box office collection Mammootty movie vvk
Author
First Published Oct 17, 2023, 10:04 AM IST

കൊച്ചി: ബോക്സോഫീസ് കളക്ഷനില്‍ ഒരു മമ്മൂട്ടി ചിത്രം നേടുന്ന വലിയ നേട്ടത്തിലേക്കാണ് കണ്ണൂര്‍ സ്ക്വാഡ് കുതിക്കുന്നത്. നവാഗതനായ റോബി വര്‍ഗീസ് രാജിന്‍റെ സംവിധാനത്തില്‍ ഒരുക്കിയ ആക്ഷന്‍ പൊലീസ് സ്റ്റോറി  സെപ്റ്റംബര്‍ 28 നാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യദിനം തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രത്തിന് മൂന്നാം വാരത്തിലും മോശമില്ലാത്ത തിയറ്റര്‍ ഒക്കുപ്പന്‍സിയുണ്ട്. കളക്ഷനിലും ആ മുന്നേറ്റം ദൃശ്യമാവുന്നുണ്ട്.

ഇപ്പോള്‍ പതിനെട്ട് ദിവസത്തില്‍ വിദേശ ബോക്സോഫീസില്‍ ചിത്രം എത്ര കളക്ഷന്‍ നേടി എന്ന കണക്കുകളാണ് പുറത്ത് വരുന്നത്. ട്രേഡ് ട്രാക്കറായ ഫോറം കേരളത്തിന്‍റെ കണക്കുകള്‍ പ്രകാരം മമ്മൂട്ടി ചിത്രം റിലീസ് ചെയ്ത് വിദേശ ബോക്സോഫീസില്‍ നിന്നും ഇതുവരെ 3.893 മില്ല്യണ്‍ യുഎസ് ഡോളര്‍ അഥവ 34.4 കോടി രൂപ നേടിയിട്ടുണ്ട്. ഇതില്‍ ഒരോ ബോക്സോഫീസിലേയും കണക്ക് പരിശോധിച്ചാല്‍. യുഎഇ ജിസിസി 3.15 മില്ല്യണ്‍, യുകെ യൂറോപ്പ് 3.16 ലക്ഷം യുഎസ് ഡോളര്‍, നോര്‍ത്ത് അമേരിക്ക 2.70 ലക്ഷം ഡോളര്‍, ഓസ്ട്രേലിയ ന്യൂസിലാന്‍റ് 1.05 ലക്ഷം യുഎസ് ഡോളര്‍. മറ്റ് വിദേശ ബോക്സോഫീസുകളില്‍ നിന്നും 50000 യുഎസ് ഡോളര്‍ എന്ന നിലയിലാണ് കണക്കുകള്‍ വരുന്നത്.

അതേ സമയം മൂന്ന് വാരം പിന്നിടാന്‍ ഒരുങ്ങുമ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം സ്വന്തമാക്കിയ നേട്ടം ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി  ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്.സമീപകാലത്ത് പരീക്ഷണാത്മക ചിത്രങ്ങളിലൂടെ നിരന്തരം അത്ഭുതപ്പെടുത്തുന്ന മമ്മൂട്ടിയുടെ ഏറ്റവും ജനകീയ വിജയവും കണ്ണൂര്‍ സ്ക്വാഡ് ആണെന്നാണ് കണക്കുകള്‍ പറയുന്നത്. ചിത്രം മൂന്ന് വാരം പിന്നിടാനൊരുങ്ങുമ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത് 75 കോടി ആണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. 

ഇതോടെ എക്കാലത്തെയും മലയാള സിനിമകളുടെ വിജയ പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്തിയിട്ടുണ്ട് ചിത്രം. കരിയറില്‍ നിരവധി പൊലീസ് വേഷങ്ങളില്‍ കൈയടി നേടിയിട്ടുള്ള മമ്മൂട്ടിയുടെ ഏറെ പ്രത്യേകതകളുള്ള പൊലീസ് വേഷമാണ് കണ്ണൂര്‍ സ്ക്വാഡിലെ എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍. കാസര്‍​ഗോഡ് നടക്കുന്ന ഒരു നിഷ്ഠൂരമായ കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരേന്ത്യയില്‍ നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. 

സലാറിന് തീയറ്റര്‍ കൂടുതല്‍ കിട്ടാന്‍ ഭീഷണിവരെ; ഷാരൂഖാനും ഡങ്കിയും പകച്ച് നില്‍ക്കുന്നു?

കല്യാൺ റാം സ്പൈ ത്രില്ലർ ചിത്രം 'ഡെവിൾ'; രാഷ്ട്രീയക്കാരിയായി മാളവിക നായർ എത്തുന്നു

Asianet News Live

Follow Us:
Download App:
  • android
  • ios