Asianet News MalayalamAsianet News Malayalam

കല്യാൺ റാം സ്പൈ ത്രില്ലർ ചിത്രം 'ഡെവിൾ'; രാഷ്ട്രീയക്കാരിയായി മാളവിക നായർ എത്തുന്നു

മണിമേഖല എന്ന കഥാപാത്രമായിട്ടാണ് മാളവിക എത്തുന്നത്. അടിമുടി വ്യത്യാസത്തോടെയാണ് ചിത്രത്തിൽ മാളവിക എത്തുന്നതെന്ന് പോസ്റ്ററിൽ നിന്ന് വ്യക്തം. 

stunning transformation of Malvika Nair into Manimekala in the first look of Devil The British secret Agent vvk
Author
First Published Oct 17, 2023, 7:50 AM IST

ഹൈദരാബാദ്: നന്ദമുരി കല്യാൺ റാം പ്രധാന വേഷത്തില്‍ എത്തുന്ന 'ദി ബ്രിട്ടീഷ് സീക്രെട്ട് ഏജന്റ്' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രമാണ് ഡെവിള്‍. സംയുക്തയാണ് ചിത്രത്തില്‍ നായികയായി എത്തുന്നു. വിരുപക്ഷ എന്ന ബ്ലോക്ബസ്റ്റർ ഹിറ്റിന് ശേഷം തെലുങ്കിൽ റിലീസ് ചെയ്യുന്ന സംയുക്തയുടെ ചിത്രം കൂടിയാണ് 'ഡെവിൾ'.

കുറച്ച് നാളുകൾക്ക് മുൻപ് റിലീസായ ടീസർ ആരാധകർക്കിടയിൽ വലിയ ഹൈപ്പാണ് സൃഷ്ടിച്ചത്. നവംബർ 24ന് ചിത്രം തീയേറ്ററിലെത്തും. ഞായാറാഴ്ച ചിത്രത്തിന്റെ അണിയറപ്രവർത്തകർ മാളവിക നായരുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്‌തു. ഒരു രാഷ്ട്രീയക്കാരിയുടെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. 

മണിമേഖല എന്ന കഥാപാത്രമായിട്ടാണ് മാളവിക എത്തുന്നത്. അടിമുടി വ്യത്യാസത്തോടെയാണ് ചിത്രത്തിൽ മാളവിക എത്തുന്നതെന്ന് പോസ്റ്ററിൽ നിന്ന് വ്യക്തം. ഒരു നിഗൂഢമായ സത്യം പുറത്തുകൊണ്ട് വരുന്ന ബ്രിട്ടീഷ് സീക്രെട്ട് ഏജന്റായിട്ടാണ് കല്യാൺ റാം ചിത്രത്തിൽ എത്തുന്നത്. കഴിഞ്ഞ വർഷം ബിംബിസാര എന്ന ചിത്രത്തിലൂടെ തെലുഗ് ഇന്ഡസ്ട്രിയുടെ തന്നെ വലിയ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച കല്യാൺ അടുത്ത പ്രതീക്ഷയുണർത്തുന്ന ചിത്രവുമായി എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്.

ഹിന്ദിയിലും റിലീസാകുന്ന ചിത്രത്തിന്റെ ഹിന്ദി ഗ്ലിമ്പ്സ് വീഡിയോയും വൈറലായിരുന്നു. അഭിഷേക് പിക്‌ചേഴ്‌സിന്റെ ബാനറിൽ ദേവാനഷ് നാമ, അഭിഷേക് നാമ എന്നിവർ നിർമിക്കുന്നു.

നവീൻ മേദരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ശ്രീകാന്ത് വിസ്സ ഒരുക്കുന്നു. ഛായാഗ്രഹണം - സൗന്ദർ രാജൻ, പ്രൊഡക്ഷൻ ഡിസൈനർ - ഗാന്ധി നടികുടികർ, എഡിറ്റർ - തമ്മി രാജു, പി ആർ ഒ - ശബരി.

'എന്നെ സിനിമ രംഗത്ത് നിന്ന് ഔട്ടാക്കാനാണോ ഇത്': കമലിനോട് തുറന്ന് ചോദിച്ച് രജനി, സംഭവം പ്രതിഫല കാര്യത്തില്‍‌.!

അച്ഛനെഴുതിയ കുറിപ്പിലെ ഹൃദയം തൊടും വരികള്‍ വായിച്ച്, കണ്ണീര്‍ പൊഴിച്ച് അച്ഛനെ ആശ്ലേഷിച്ച് നവ്യ നായര്‍

Follow Us:
Download App:
  • android
  • ios