Asianet News MalayalamAsianet News Malayalam

കരീന കപൂറിന്റെ ക്രൂ കുതിക്കുന്നു, കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

ക്രൂ ആഗോളതലത്തില്‍ ആകെ നേടിയത്.

Kareena Kapoor Crews global collection report out earns 142 crore rupees hrk
Author
First Published Apr 27, 2024, 1:37 PM IST | Last Updated Apr 27, 2024, 1:37 PM IST

കരീന കപൂര്‍ നായികയായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ക്രൂ. കൃതി സനോണും തബും കരീനയ്‍ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്. സംവിധാനം നിര്‍വഹിച്ചത് രാജേഷ് കൃഷ്‍ണനാണ്. ആഗോളതലത്തില്‍ കരീന കപൂറിന്റെ ക്രൂ കളക്ഷനില്‍ കുതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ക്രൂ ആഗോളതലത്തില്‍ ആകെ 142 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലാണ് കരീനയുടെ ചിത്രം ഒരുങ്ങിയിരിക്കുന്നത്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദില്‍ജിത്ത് ദൊസാൻഞ്‍ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്‍മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടുമാണെത്തിയിരിക്കുന്നത്.

കരീന കപൂര്‍ നായികയായി വേഷമിടുന്ന ചിത്രങ്ങളില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുള്ളവയില്‍ പ്രധാനപ്പെട്ടത് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സാാണ്. സംവിധാനം ഹൻസാല്‍ മേഹ്‍തയാണ്. ഛായാഗ്രാഹണം എമ്മ ഡേല്‍സ്‍മാനാണ്. ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് എന്ന സിനിമയുടെ നിര്‍മാണവും കരീന കപൂറാണ്. ചലച്ചിത്ര മേളകളില്‍ കരീന കപൂറിന്റെ ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ്.

ക്രീവിനു മുന്നേ കരീന കപൂര്‍ ചിത്രമായി എത്തിയത് ജാനേ ജാൻ ആണ്. കരീന കപൂറിന്റെ ജാനേ ജാൻ സംവിധാനം ചെയ്‍തത് സുജോയ് ഘോഷ് ആണ്. ഛായാഗ്രാഹണം അവിക് മുഖോപാധ്യായയാണ്. ജയ്‍ദീപ് അഹ്‍ലാവാതും പ്രധാന വേഷത്തിലുള്ള ചിത്രത്തില്‍ വിജയ് വര്‍മ, സൗരഭ് സച്ച്‍ദേവ, ലിൻ ലെയ്ഷ്‍റാം, നൈഷാ ഖന്ന, ഉദിതി സിംഗ് എന്നിവര്‍ യഥാക്രമം നരേൻ വ്യാസ്, കരണ്‍ ആനന്ദ്, എഎസ്ഐ അജിത്, പ്രേമ കാമി, താര ഡിസൂസ, സോണിയ ടാവ്‍ഡെ എന്നിവരും വേഷമിട്ടു.

Read More: തളരാതെ ആവേശം, കുതിപ്പുമായി ഫഹദ്, കളക്ഷനില്‍ വമ്പൻ നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios