Asianet News MalayalamAsianet News Malayalam

ബോളിവുഡില്‍ മാറ്റത്തിന്റെ കാറ്റ്, നായകൻമാരില്ലാതെ കളക്ഷനില്‍ റെക്കോര്‍ഡിട്ട് ആ നായികമാരുടെ ക്രൂവും

ആ നിര്‍ണായക സംഖ്യ ആഗോളതലത്തിലെ കളക്ഷനില്‍ ക്രൂവും മറികടന്നു.

Kareenas Crew crosses 100 crore rupees hrk
Author
First Published Apr 7, 2024, 6:55 PM IST

ബോളിവുഡിനെ ഞെട്ടിച്ച് നായികമാര്‍. കരീനയും തബുവും കൃതിയും ഒന്നിച്ച ചിത്രമായ ക്രൂ ആഗോളതലത്തില്‍ സുവര്‍ണ നേട്ടത്തില്‍. ആഗോള ബോക്സ് ഓഫീസില്‍ 100 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ് ക്രൂവെന്നാണ് റിപ്പോര്‍ട്ട്.

ക്രൂ ആഗോളതലത്തില്‍ ആകെ 104.08  കോടി രൂപ നേടിയത് വെറും ഒമ്പത് ദിവസങ്ങളില്‍ ആണെന്നതും പ്രാധാന്യമര്‍ഹിക്കുന്നു. എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തില്‍ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് രാജേഷ് കൃഷ്‍ണൻ ആണ്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദില്‍ജിത്ത് ദൊസാൻഞ്‍ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്‍മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്.

കരീന കപൂര്‍ നായികയായി വേഷമിടുന്ന ചിത്രങ്ങളില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുള്ളവയില്‍ പ്രധാനപ്പെട്ടത് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സാാണ്. സംവിധാനം ഹൻസാല്‍ മേഹ്‍തയാണ്. ഛായാഗ്രാഹണം എമ്മ ഡേല്‍സ്‍മാനാണ്. ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് എന്ന സിനിമയുടെ നിര്‍മാണവും കരീനയാണ്. ചലച്ചിത്ര മേളകളില്‍ കരീന കപൂറിന്റെ ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ്.

ക്രീവിനു മുന്നേ കരീന കപൂര്‍ ചിത്രമായി എത്തിയത് ജാനേ ജാൻ ആണ്. കരീന കപൂറിന്റെ ജാനേ ജാൻ സംവിധാനം ചെയ്‍തത് സുജോയ് ഘോഷ് ആണ്. ഛായാഗ്രാഹണം അവിക് മുഖോപാധ്യായയാണ്. ജയ്‍ദീപ് അഹ്‍ലാവാതും പ്രധാന വേഷത്തിലുള്ള ചിത്രത്തില്‍ വിജയ് വര്‍മ, സൗരഭ് സച്ച്‍ദേവ, ലിൻ ലെയ്ഷ്‍റാം, നൈഷാ ഖന്ന, ഉദിതി സിംഗ് എന്നിവര്‍ യഥാക്രമം നരേൻ വ്യാസ്, കരണ്‍ ആനന്ദ്, എഎസ്ഐ അജിത്, പ്രേമ കാമി, താര ഡിസൂസ, സോണിയ ടാവ്‍ഡെ എന്നിവരും വേഷമിട്ടു.

Read More: രജനികാന്തിനൊപ്പം ഫഹദും മഞ്ജുവും നിര്‍ണായക കഥാപാത്രങ്ങളില്‍, വേട്ടൈയന്റെ പുത്തൻ അപ്‍ഡേറ്റ് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios