മോളിവുഡില്‍ സ്ഥാനങ്ങളില്‍ അടിമുടി മാറ്റമുണ്ടായിരിക്കുകയാണ്.

സിനിമയുടെ വിജയത്തിന്റെ അളവുകോല്‍ ഇന്ന് കളക്ഷൻ കണക്കുകളാണ്. മലയാളത്തില്‍ നിന്നുള്ള സിനിമകളുടെ ആഗോള കളക്ഷൻ കണക്കിലെടുത്താല്‍ എമ്പുരാൻ ബഹുദൂരം മുന്നിലാണ്. എമ്പുരാൻ ആഗോളതലത്തില്‍ നിന്ന് ആകെ നേടിയത് 262.74 കോടിയാണ്. എമ്പുരാൻ മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറിയിരിക്കുന്നു.

2025ല്‍ പ്രദര്‍ശനത്തിനെത്തിയ മലയാള ചിത്രങ്ങളില്‍ കളക്ഷനില്‍ ബേസില്‍ ജോസഫിന്റെ മരണമാസ്സ് ആണ് 13.36 കോടിയുമായി പത്താം സ്ഥാനത്ത് ഇടംനേടിയിരിക്കുന്നത്. ഒമ്പതാം സ്ഥാനത്താകട്ടെ മാത്യു തോമസ്, അര്‍ജുൻ അശോകൻ തുടങ്ങിയവര്‍ വേഷമിട്ട ബ്രൊമാൻസ് ആണ് ഇടംനേടിയിരിക്കുന്നത്. ബ്രൊമാൻസ് ആഗോളതലത്തില്‍ ആകെ 13.72 കോടി രൂപയാണ് നേടിയിരിക്കുന്നത്. മോഹൻലാല്‍ നായകനായ എമ്പുരാൻ മാറ്റിനിര്‍ത്തിയാല്‍ യുവതാരങ്ങളാണ് പട്ടികയില്‍ മുൻനിരയില്‍ ഇടംനേടിയിരിക്കുന്നത് എന്നതും 2025ന്റെ വലിയ പ്രത്യേകതയാണ്.

ബ്രൊമാൻസിന് തൊട്ടുപിന്നില്‍ എത്തിയിരിക്കുന്നത് ടൊവിനോ ചിത്രം ഐഡന്റിറ്റിയാണ്. പക്ഷേ ഐഡിറ്റിക്കും ആഗോളതലത്തില്‍ ചെറിയ തുക മാത്രമാണ് കളക്ഷൻ നേടാനായത്. ടൊവിനൊ നായകനായ ഐഡിന്റിറ്റി 16.50 കോടി രൂപയാണ് നേടിയത്. പട്ടികയില്‍ വീണ്ടും ബേസില്‍ നായകനായ ചിത്രം ഇടംനേടിയിരിക്കുന്നു എന്ന പ്രത്യേകതയുള്ള ഏഴാം സ്ഥാനത്ത് 17.40 കോടി രൂപയുമായി പൊൻമാനാണ് ഇടംനേടിയിരിക്കുന്നത്.

ആറാം സ്ഥാനത്ത് മമ്മൂട്ടിയാണ് എത്തിയിരിക്കുന്നത്. മമ്മൂട്ടി നായകനായ ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‍സാണ് ആറാം സ്ഥാനത്ത് 2025ലെ മലയാള ചിത്രങ്ങളുടെ കളക്ഷനില്‍ ഇടംനേടിയിരിക്കുന്നത്. ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‍സ് 20.09 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഗൌതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രമാണ് ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‍സ്. തൊട്ടുപിന്നിലും മമ്മൂട്ടി തന്നെയാണ് ഇടംനേടിയിരിക്കുന്നത്. ബസൂക്ക ആഗോളതലത്തില്‍ നിന്ന് ആകെ 23 കോടി രൂപ നേടിയിരിക്കുന്നു. ഇപ്പോഴും പ്രദര്‍ശനം തുടരുന്നുമുണ്ട് ബസൂക്ക. ആലപ്പുഴ ജിംഖാൻ ആഗോളതലത്തില്‍ 44.94 കോടി രൂപയുമായി നാലാം സ്ഥാനത്ത് ഇടം നേടി. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 53.10 കോടി രൂപയുമായി മൂന്നാം സ്ഥാനത്ത് ഇടംനേടിയപ്പോള്‍ യുവ നടൻ ആസിഫ് അലിയുടെ രേഖാചിത്രം 57.30 കോടി രൂപയുമായി രണ്ടാം സ്ഥാനത്തും എത്തിയിരിക്കുമ്പോള്‍ ഇതുവരെ 2025ല്‍ ദുല്‍ഖറിന് മലയാളത്തില്‍ റിലീസ് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്.

Read More: 'നിങ്ങളെയോര്‍ത്ത് നാണക്കേട് തോന്നുന്നു, അവസരവാദിയാണ്', മാലാ പാര്‍വതിക്കെതിരെ ആഞ്ഞടിച്ച് നടി രഞ്‍ജിനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക