Asianet News MalayalamAsianet News Malayalam

വിറ്റത് 3101 ടിക്കറ്റുകള്‍! ഇത്തവണ രക്ഷപെടുമോ അക്ഷയ് കുമാര്‍? 'ഖേല്‍ ഖേല്‍ മേം' ഇതുവരെ നേടിയത്

ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തുന്ന ചിത്രം

Khel Khel Mein advance booking box office figures akshay kumar Taapsee Pannu
Author
First Published Aug 12, 2024, 7:04 PM IST | Last Updated Aug 12, 2024, 7:04 PM IST

ബോളിവുഡ് താരങ്ങളില്‍ അക്ഷയ് കുമാറിനോളം ഇന്ന് വിജയങ്ങള്‍ അത്യാവശ്യമായ മറ്റൊരു താരമില്ല. ഒരുകാലത്ത് ബോളിവുഡ് നിര്‍മ്മാതാക്കള്‍ ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കല്‍പ്പിച്ചിരുന്ന അക്ഷയ്ക്ക് കൊവിഡ് മുതലിങ്ങോട്ട് മോശം കാലമാണ്. അവസാനമെത്തിയ സര്‍ഫിറയും ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. എന്നാല്‍ തനിക്ക് ആത്മവിശ്വാസമുള്ള കോമഡി ട്രാക്കിലേക്ക് അക്ഷയ് കുമാര്‍ മടങ്ങിയെത്തുന്ന ചിത്രമാണ് അദ്ദേഹത്തിന്‍റെ അടുത്ത റിലീസ്. ഖേല്‍ ഖേല്‍ മേം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുദാസ്സര്‍ അസീസ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ഇന്നെയാണ് ആരംഭിച്ചത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 3101 ടിക്കറ്റുകളാണ് ഇന്ത്യയില്‍ ആദ്യദിനം ചിത്രത്തിന് വില്‍ക്കാനായത്. ഇതിലൂടെ നേടിയതാവട്ടെ 13.03 ലക്ഷം രൂപയും. ഒരു കോമഡി ചിത്രത്തില്‍ അക്ഷയ് കുമാറിനെ കാണാന്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. ഈ കാത്തിരിപ്പ് ബോക്സ് ഓഫീസിലും പ്രതിഫലിക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.

അക്ഷയ് കുമാറിന്‍റെ സമീപകാല പരാജയങ്ങള്‍ അദ്ദേഹത്തിന്‍റെ അടുത്ത ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗില്‍ പ്രതിഫലിക്കുന്നുണ്ടാവാമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. എന്നാല്‍ ആദ്യദിനം പോസിറ്റീവ് അഭിപ്രായം വന്നാല്‍ തിയറ്ററുകളിലേക്ക് ആളെ എത്തിക്കാനുള്ള കപ്പാസിറ്റി അക്ഷയ്ക്ക് ഇപ്പോഴും കൈമോശം വന്നിട്ടില്ലെന്നും ചലച്ചിത്രലോകം കരുതുന്നു. എന്തായാലും ഓഗസ്റ്റ് 15 ലെ ആദ്യ പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ബോളിവുഡ്. അതേസമയം 2016 ല്‍ പുറത്തിറങ്ങിയ ഇറ്റാലിയന്‍ ചിത്രം പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സിന്‍റെ റീമേക്ക് ആണ് ഖേല്‍ ഖേല്‍ മേം. 

ALSO READ : വേറിട്ട പ്രമേയവുമായി 'കുട്ടന്‍റെ ഷിനിഗാമി'; ഓഗസ്റ്റ് 30 ന് തിയറ്ററുകളില്‍‌

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios