ചിരിപ്പിച്ച് തുടർന്ന് ചാക്കോച്ചന്റെ 'ഗര്‍ര്‍ര്‍'; മൂന്ന് ദിവസം കൊണ്ട് നേടിയത്

ജൂണ്‍ 14-ന് ആണ് 'ഗര്‍ര്‍ര്‍' തിയറ്ററുകളിൽ എത്തിയത്.

kunchacko boban movie Grrr Kerala Box Office

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം 'ഗര്‍ര്‍ര്‍' പ്രദർശനം തുടരുന്നു. പ്രേക്ഷകർക്ക് ചിരിവിരുന്ന് സമ്മാനിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ജെയ് കെയാണ്. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന്റെ കേരള ബോക്സ് ഓഫീസ് റിപ്പോർട്ട് പുറത്തുവരികയാണ് ഇപ്പോൾ. മൂന്ന് ദിവസത്തിൽ രണ്ട് കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ജൂണ്‍ 14-ന് ആണ് 'ഗര്‍ര്‍ര്‍' തിയറ്ററുകളിൽ എത്തിയത്. കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവും 'ദർശൻ' എന്നു പേരുള്ള സിംഹമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേന്നാണ് ചിത്രം നിർമിച്ചത്. 

അനഘ, അലന്‍സിയര്‍, മഞ്ജു പിള്ള, രാജേഷ്‌ മാധവന്‍, ശ്രുതി രാമചന്ദ്രന്‍, ധനേഷ് ആനന്ദ്‌, രാകേഷ് ഉഷാര്‍, രതീഷ്‌ ബാലകൃഷ്ണന്‍ പൊതുവാള്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തിയുന്നു. 'ഗര്‍ര്‍ര്‍-ന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്. സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും 'ഗര്‍ര്‍ര്‍...'-ന്റെ പ്രത്യേകതയാണ്.

'ഹായ് ബാബു ആന്റണി'; താരത്തെ കണ്ട ആശ്ചര്യത്തില്‍ ആരാധിക

ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, VFX: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: RJ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ,  വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആര്‍ഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios