Asianet News MalayalamAsianet News Malayalam

ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്ന് എത്ര? അഡ്വാന്‍സ് റിസര്‍വേഷനിലൂടെ 'കണ്ണൂര്‍ സ്ക്വാഡി'നൊപ്പമെത്തി 'ലിയോ'

കേരളത്തിലെ പ്രീ റിലീസ് ബുക്കിംഗില്‍ ചിത്രം ഇതിനകം റെക്കോര്‍ഡ് നേടിയിട്ടുണ്ട്

leo reached kannur squad first weekend kerala gross from advance reservations thalapathy vijay mammootty nsn
Author
First Published Oct 17, 2023, 11:15 PM IST

പ്രീ റിലീസ് ഹൈപ്പില്‍ വിജയിയുടെ ലിയോയോളം ഉയര്‍ന്ന ഒരു ചിത്രം സമീപകാലത്ത് തെന്നിന്ത്യയില്‍ ഉണ്ടായിട്ടില്ല. ലോകേഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന വിക്രത്തിന് ശേഷം അദ്ദേഹം വിജയിയെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതുതന്നെയാണ് ഈ ഹൈപ്പിന് കാരണം. കൈതിക്കും വിക്രത്തിനും ശേഷം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമാവുമോ ഈ ചിത്രം എന്നതും ഹൈപ്പിന് കാരണമാണ്. കോളിവുഡിനെ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രീ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. തെന്നിന്ത്യയില്‍ നിന്നും വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുമൊക്കെ അങ്ങനെതന്നെ.

കേരളത്തിലെ പ്രീ റിലീസ് ബുക്കിംഗില്‍ ചിത്രം ഇതിനകം റെക്കോര്‍ഡ് നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആദ്യ വാരാന്ത്യ ദിനങ്ങളിലെ പ്രീ ബുക്കിംഗില്‍ ചിത്രം കേരളത്തില്‍ നിന്ന് നേടിയ തുക പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 19 വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. വ്യാഴം മുതല്‍ ഞായര്‍ വരെയുള്ള നാല് ദിനങ്ങളില്‍ നിന്നായി പ്രീ ബുക്കിംഗില്‍ നിന്ന് മാത്രം ചിത്രം 13 കോടി നേടിയതായി പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്ക് അറിയിക്കുന്നു. സമീപകാല മലയാളം ഹിറ്റ് കണ്ണൂര്‍ സ്ക്വാഡിന്‍റെ കേരളത്തിലെ ആദ്യ വാരാന്ത്യ കളക്ഷന് സമാനമായ തുകയാണിത്. ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്ന് ചിത്രം 13 കോടിക്ക് മുകളില്‍ നേടിയതായി ആയിരുന്നു ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിച്ചത്.

അതേസമയം ലിയോ ഫസ്റ്റ് വീക്കെന്‍ഡ് പ്രീ ബുക്കിംഗില്‍ കര്‍ണാടകത്തെ പിന്നിലാക്കിയിട്ടുണ്ട് കേരളം. സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം 11.5 കോടിയാണ് കര്‍ണാടകത്തില്‍ ആദ്യ വാരാന്ത്യം ചിത്രം നേടിയിരിക്കുന്നത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഫസ്റ്റ് വീക്കെന്‍ഡ് പ്രീ ബുക്കിംഗിലൂടെ ചിത്രം 138 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്.

ALSO READ : 'കണ്ണൂര്‍ സ്ക്വാഡ്' കളക്ഷന് പരിക്കേല്‍പ്പിക്കുമോ 'ലിയോ'? തിയറ്റര്‍ ഉടമകള്‍ക്ക് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios