Asianet News MalayalamAsianet News Malayalam

സാമന്തയുടെയും നാഗ ചൈതന്യയുടെയും മജിലി; ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്

തെന്നിന്ത്യൻ താരദമ്പതികളായ സാമന്തയും നാഗ ചൈതന്യയും വിവാഹത്തിനു ശേഷം ആദ്യമായി ഒന്നിച്ച ചിത്രമാണ് മജിലി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് തീയേറ്റര്‍ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ചിത്രം റിലീസ് ചെയ്‍ത് രണ്ട് ദിവസത്തിനുള്ളില്‍ 21 കോടി രൂപയാണ് ചിത്രം ലോകമെമ്പാടുനിന്നുമായി നേടിയിരിക്കുന്നത്. ശിവനിര്‍വാണയാണ് മജിലി സംവിധാനം ചെയ്‍തിരിക്കുന്നത്.

Majili box office collection
Author
Hyderabad, First Published Apr 9, 2019, 8:09 PM IST

തെന്നിന്ത്യൻ താരദമ്പതികളായ സാമന്തയും നാഗ ചൈതന്യയും വിവാഹത്തിനു ശേഷം ആദ്യമായി ഒന്നിച്ച ചിത്രമാണ് മജിലി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് തീയേറ്റര്‍ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ചിത്രം റിലീസ് ചെയ്‍ത് രണ്ട് ദിവസത്തിനുള്ളില്‍ 21 കോടി രൂപയാണ് ചിത്രം ലോകമെമ്പാടുനിന്നുമായി നേടിയിരിക്കുന്നത്. ശിവനിര്‍വാണയാണ് മജിലി സംവിധാനം ചെയ്‍തിരിക്കുന്നത്.


ഭാര്യയും ഭര്‍ത്താവുമായിട്ടാണ് താരദമ്പതികള്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സച്ചിനെപ്പോലെ ഒരു വലിയ ക്രിക്കറ്റ് താരമാകാൻ കൊതിക്കുന്ന കഥാപാത്രമായിട്ടാണ് നാഗ ചൈതന്യ എത്തിയിരിക്കുന്നത്.. പക്ഷേ കടുത്ത മദ്യപാനിയായ നാഗ ചൈതന്യക്ക് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പറ്റുന്നില്ല. ക്രിക്കറ്റ് താരമാകണമെന്ന് കൊതിക്കുന്ന ആളാണ് കേന്ദ്ര കഥാപാത്രമെങ്കിലും ക്രിക്കറ്റ് കേന്ദ്രപ്രമേയമായ സിനിമയല്ല മജിലി. ക്രിക്കറ്റ് പശ്ചാത്തലം മാത്രമാണെന്നും ചിത്രം ഒരു കുടംബകഥയാണ് പറയുന്നത് എന്നും സംവിധായകൻ ശിവ നിര്‍വാണ പറയുന്നു. വിശാഖപട്ടണമാണ് പ്രധാന ലൊക്കേഷൻ. വിഷ്‍ണു ശര്‍മ്മയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.  ഗോപി സുന്ദറാണ് ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios