എന്നാല്‍ സാമ്പത്തികമായി മലയാള സിനിമ 2024 ല്‍ അതിന്‍റെ സുവര്‍ണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് പറഞ്ഞാല്‍ തെറ്റാകില്ല

കൊച്ചി: എന്നും ക്വാളിറ്റിയില്‍ ശ്രദ്ധിച്ചിരുന്നു സിനിമ മേഖലയാണ് മലയാളം. ചെറിയൊരു ബിസിനസ് മേഖല എന്നതിനാല്‍ തന്നെ സാമ്പത്തികമായി ബ്രഹ്മാണ്ഡ ചിത്രങ്ങളും അതിന്‍റെ ബോക്സോഫീസ് കളക്ഷനും മലയാള സിനിമ വലുതായി ശ്രദ്ധിച്ചിരുന്നില്ല. അതേ സമയം കൊവിഡ് കാലത്ത് മലയാള സിനിമ ഒടിടി വഴി നല്ല പേര് ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ സാമ്പത്തികമായി മലയാള സിനിമ 2024 ല്‍ അതിന്‍റെ സുവര്‍ണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് പറഞ്ഞാല്‍ തെറ്റാകില്ല. 

ഈ വര്‍ഷത്തെ മൂന്നരമാസം പിന്നിടുമ്പോള്‍ മലയാളത്തില്‍ ഇറങ്ങിയത് 51 ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ എല്ലാം ചേര്‍ന്ന് ആഗോള ബോക്സോഫീസില്‍ നേടിയത് 750 കോടിയോളം രൂപയാണ്. ഏപ്രില്‍ 14 ഞായര്‍ വരെയുള്ള കണക്കാണ് ഇതെന്നാണ് ഫോറം കേരളം റിപ്പോര്‍ട്ട് പറയുന്നത്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ ബൂം ആണ് ഇതെന്ന് പറയാം. സാക്നില്‍ക്.കോം റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ബോക്സോഫീസില്‍ മലയാള സിനിമ 374 കോടിയാണ് നേടിയിരിക്കുന്നത്. 

അതായത് മലയാള സിനിമയുടെ മൊത്തം കളക്ഷന്‍റെ 50 ശതമാനത്തിന് അടുത്ത് വിദേശത്ത് നിന്നും വരുന്നു എന്നതാണ്. തീയറ്റര്‍ റിലീസ് സംബന്ധിച്ച് മലയാളത്തിന് വലിയ സാധ്യതകളാണ് ഈ കണക്ക് തുറന്നിടുന്നത് എന്ന് വ്യക്തം. അവസാനം ഇറങ്ങിയ വിഷു റിലീസ് ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, ആവേശം എന്നില ഇതിനകം 77 കോടിയോളം രൂപ അഞ്ച് ദിവസത്തില്‍ ആഗോള ബോക്സോഫീസില്‍ നേടി എന്നതും വലിയ വാര്‍ത്തയാണ്.

Scroll to load tweet…

വിഷു റിലീസ് ചിത്രങ്ങളില്‍ ആവേശം ഇതുവരെ 42 കോടിയാണ് ആഗോള കളക്ഷനില്‍ മുന്നില്‍. ഇന്ത്യന്‍ ചിത്രങ്ങളില്‍ തന്നെ രണ്ടാം സ്ഥാനത്താണ് ചിത്രം. ഇന്ത്യന്‍ ബോക്സോഫീസില്‍ മൂന്നര മാസത്തില്‍ മലയാള ചിത്രങ്ങള്‍ നേടിയത് 374.14 കോടിയാണ്. ബോളിവുഡും, തെലുങ്കും കഴിഞ്ഞാല്‍ മലയാളമാണ് ഇത്തവണ ഇന്ത്യന്‍ ബോക്സോഫീല്‍ മുന്നില്‍. 

ആഗോള തലത്തില്‍ വലിയ റിലീസിംഗ് സാധ്യതകള്‍ ഈ വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിലും മലയാള സിനിമ പ്രയോജനപ്പെടുത്തിയാല്‍ ആദ്യമായി ഒരു വര്‍ഷത്തില്‍ 1000 കോടി നേടുന്ന സിനിമ രംഗം എന്ന റെക്കോഡിലേക്ക് മലയാളം എത്തിയേക്കും എന്നാണ് ഇന്‍ട്രസ്ട്രീ ട്രാക്കേര്‍സിന്‍റെ അഭിപ്രായം. 

പഴയ പ്രണയത്തിന്‍റെ അവസാന പാടും മായിച്ച് അമ്മയാകാന്‍ ഒരുങ്ങുന്ന ദീപിക പദുക്കോൺ; ചിത്രം വൈറല്‍.!

ഒരാളെ പവര്‍ ടീമില്‍ കയറ്റാമെന്ന് ബിഗ് ബോസ്; ഒടുവില്‍ അധികാരം ഏറ്റെടുത്ത പവര്‍ടീം ആയാളെ കൂട്ടത്തില്‍കൂട്ടി