സാവിൻ സാ സംവിധാനം ചെയ്ത 'വാഴ 2' എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടി മുന്നേറുന്നു. 13 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച സിനിമ, ഇതിനകം 150 കോടി ക്ലബ്ബിലും ഇടംപിടിച്ചിട്ടുണ്ട്.

ചില സിനിമകൾ അങ്ങനെയാണ്, സൈലന്റായി വന്നങ്ങ് ഹിറ്റടിക്കും. അവയ്ക്ക് മികച്ച കളക്ഷനും ലഭിക്കും. മൗത്ത് പബ്ലിസിറ്റി കൂടി ലഭിക്കുകയാണെങ്കിൽ പിന്നെ ആ സിനിമ ഹിറ്റ് ലിസ്റ്റിൽ കയറിയെന്ന് തന്നെ ഉറപ്പിക്കാം. അത്തരത്തിലൊരു സിനിമ ഇപ്പോൾ കേരളക്കരയിൽ വെന്നിക്കൊടി പാറിച്ച് പ്രദർശനം തുടരുകയാണ്. സാവിൻ സാ സംവിധാനം ചെയ്ത് വിപിൻദാസ് തിരക്കഥ ഒരുക്കിയ വാഴ 2 ആണ് ആ ചിത്രം. വെറും ഏഴ് ദിവസം കൊണ്ട് 100 കോടി രൂപ കളക്ഷൻ നേടിയ വാഴ 2 ഇതിനകം തന്നെ 150 കോടി ക്ലബ്ബിലും ഇടംപിടിച്ച് ജൈത്രയാത്ര തുടുകയാണ്. തതവസരത്തിൽ സിനിമയുടെ ആ​ഗോള കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.

ഏപ്രിൽ 2ന് ആയിരുന്നു ഹാഷിർ ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ താരങ്ങളും സീനിയർ അഭിനേതാക്കളും ഒന്നിച്ചെത്തിയ വാഴ് 2 തിയറ്ററുകളിൽ എത്തിയത്. ആദ്യ ഷോ കഴിഞ്ഞത് മുതൽ തന്നെ പോസിറ്റീവ് റിവ്യൂകൾ വന്നു. ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 4.75 കോടിയാണ് ആദ്യദിനം ഇന്ത്യയിൽ നിന്നുമാത്രം ചിത്രം നേടിയത്. 10 കോടി അടുപ്പിച്ച് ആ​ഗോളതലത്തിലും നേടിയെന്നാണ് കണക്ക്. പിന്നീടുള്ള 10 ദിവസവും വാഴ 2ന്റെ ബോക്സ് ഓഫീസ് കുതിപ്പിയിരുന്നു. ആദ്യദിനം ഒഴിച്ചാൽ ബാക്കിയുള്ള ഒരുദിവസം പോലും ചിത്രം അഞ്ച് കോടി രൂപ കളക്ഷനിൽ നിന്നും താഴെ പോയിട്ടില്ല.

റിലീസ് ചെയ്ത് രണ്ടാം ഞായറാഴ്ചയായ ഏപ്രിൽ 12ന് 8.50 കോടി രൂപയാണ് ഇന്ത്യയിൽ നിന്നും ചിത്രം നേടിയിരിക്കുന്നത്. ആ​ഗോളതലത്തിൽ പതിനൊന്ന് ദിവസം കൊണ്ട് 163.50 കോടി രൂപയാണ് വാഴ 2 നേടിയെന്നാണ് സാക്നിൽക്കിന്റെ കണക്ക്. ഇന്ത്യ​ഗ്രോസ് കളക്ഷൻ 89.75 കോടിയും നെറ്റ് 77.50 കോടിയുമാണ്. പ്രതിസന്ധിഘട്ടത്തിലും 5.75 കോടി രൂപയാണ് ഓവർസീസിലും നിന്നും വാഴ 2 നേടിയത്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീനാഥിന്റെ വാക്കുകൾ പ്രകാരം ഏകദേശം 13 കോടി രൂപയാണ് വാഴ 2ന്റെ ബജറ്റ്.

11 ദിവസം വരെയുള്ള വാഴ 2ന്റെ ഇന്ത്യ നെറ്റ് കളക്ഷൻ ഇങ്ങനെ

Day 1- 4.75 കോടി

Day 2- 5.50 കോടി

Day 3- 7.20 കോടി

Day 4- 8.55 കോടി

Day 5- 7.10 കോടി

Day 6- 7.10 കോടി

Day 7- 7.00 കോടി

Day 8- 7.85 കോടി

Day 9- 6.35 കോടി

Day 10- 7.60 കോടി

Day 11- 8.50 കോടി

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming