എസ്ജെ സൂര്യയുടെ പെര്‍ഫോമന്‍സ് വന്‍ കൈയ്യടി നേടുന്നുണ്ട്. ചിത്രത്തിലെ ആന്‍റണി എന്ന നായകനായി വിശാല്‍ ഉണ്ടെങ്കിലും പലയിടത്തും എസ്ജെ സൂര്യ വിശാലിനെ കവച്ചുവയ്ക്കുന്ന പെര്‍ഫോമന്‍സാണ് കാണിക്കുന്നത്.

ചെന്നൈ: വന്‍ സ്വീകരണമാണ് വിശാല്‍ നായകനായ മാര്‍ക്ക് ആന്‍റണി ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന് ലഭിച്ച മൌത്ത് പബ്ലിസിറ്റി ഒന്നാം ദിനത്തില്‍ ബോക്സ് ഓഫീസിലും പ്രകടനമായിരുന്നു. ആദ്യദിനത്തില്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും 8.35 കോടി നേടി. വിശാലിന്‍റെ സിനിമ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗാണ് ഇതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. 

അതേ സമയം രണ്ടാം ദിനത്തില്‍ ചിത്രം 9 കോടിക്ക് അടുത്ത് കളക്ഷന്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ചിത്രത്തിന്‍റെ മൊത്തം കളക്ഷന്‍ 17.3 കോടിയായിരിക്കുകയാണ്. അതേ സമയം മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ചിത്രം ഞായറാഴ്ചയും മികച്ച പ്രകടനം നടത്തിയേക്കും എന്നാണ് വിലയിരുത്തല്‍. sacnilk.com ന്‍റെ കണക്കുകള്‍ പ്രകാരമാണിത്. അതേ സമയം ഈ തുകയില്‍ കൂടിയേക്കാം അവസാന കണക്കില്‍ എന്നും വിവരമുണ്ട്. 

അതേ സമയം അതേ സമയം എസ്ജെ സൂര്യയുടെ പെര്‍ഫോമന്‍സ് വന്‍ കൈയ്യടി നേടുന്നുണ്ട്. ചിത്രത്തിലെ ആന്‍റണി എന്ന നായകനായി വിശാല്‍ ഉണ്ടെങ്കിലും പലയിടത്തും എസ്ജെ സൂര്യ വിശാലിനെ കവച്ചുവയ്ക്കുന്ന പെര്‍ഫോമന്‍സാണ് കാണിക്കുന്നത്. സ്പൈഡര്‍, മാനാട് പോലുള്ള ചിത്രങ്ങളിലെ വില്ലന്‍ റോളുകളെക്കാള്‍ വളരെ ലൌഡായ ഒരു പെര്‍ഫോമന്‍സാണ് ഇതില്‍ എസ്ജെ സൂര്യ നടത്തുന്നത്.

ജിവി പ്രകാശ് കുമാറിന്‍റെ പാശ്ചാത്തല സംഗീതം ചിത്രത്തെ മറ്റൊരു ലെവലില്‍ എത്തിക്കുന്നുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തലുകള്‍ വരുന്നത്. വളരെ കളര്‍ഫുള്ളായി എടുത്ത ചിത്രം ആദിക് രവിചന്ദ്രൻ ഒരുക്കിയിരിക്കുന്നത്. മാര്‍ക്ക് ആന്റണി ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏകദേശം ഒരു മാസത്തിന് ശേഷം റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.

അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സുനില്‍, ഋതു വര്‍മ, അഭിനയ, കെ ശെല്‍വരാഘവൻ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ തുടങ്ങിയവരും വേഷമിട്ട മാര്‍ക്ക് ആന്റണിയില്‍ അന്തരിച്ച നടി സില്‍ക്ക് സ്‍മിതയുടെ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നു.

ജയിലറിന് ശേഷം അടുത്ത തമിഴ് ഹിറ്റ് എന്ന് പറഞ്ഞ മാര്‍ക്ക് ആന്‍റണിക്ക് വന്‍ തിരിച്ചടിയായി ആ വാര്‍ത്ത.!

വിജയ്ക്ക് നന്ദി, അജിത്ത് റഫറന്‍സ്, സില്‍ക് , കാര്‍ത്തി: ഫുള്‍ സര്‍പ്രൈസായി മാര്‍ക്ക് ആന്‍റണി തകര്‍ക്കുന്നു

Asianet News Live