Asianet News MalayalamAsianet News Malayalam

വിജയ്ക്ക് നന്ദി, അജിത്ത് റഫറന്‍സ്, സില്‍ക് , കാര്‍ത്തി: ഫുള്‍ സര്‍പ്രൈസായി മാര്‍ക്ക് ആന്‍റണി തകര്‍ക്കുന്നു

ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിക്കുന്നത് എന്നാണ ബുക്കിംഗ് സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ പറയുന്നത്.

Mark antony movie surprise audience with this elements mark antony box office vvk
Author
First Published Sep 16, 2023, 9:56 AM IST

ചെന്നൈ:  വിശാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാര്‍ക്ക് ആന്റണി. ചിത്രം വെള്ളിയാഴ്ച റിലീസായ. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം തമിഴ് സിനിമ ലോകത്തെ ഏറ്റവും വ്യത്യസ്തമായ ഒരു ശ്രമം എന്നാണ് ചിത്രം കണ്ട ആരാധകരുടെ ആദ്യത്തെ പ്രതികരണങ്ങള്‍. വിശാലിന്‍റെ തിരിച്ചുവരവ് എന്ന നിലയിലാണ് പലരും ചിത്രത്തെ ആഘോഷിക്കുന്നത്. അതേ സമയം ചിത്രത്തില്‍ വില്ലനായി എത്തിയ എസ്.ജെ സൂര്യയുടെ വേഷമാണ് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിക്കുന്നത് എന്നാണ ബുക്കിംഗ് സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ പറയുന്നത്.

എന്നാല്‍ ചിത്രത്തിന്‍റെ ചില പ്രത്യേകതകളാണ് ഇപ്പോള്‍ തമിഴ് സോഷ്യല്‍ മീഡിയയില്‍ സംസാരം. ദളപതി വിജയ്ക്ക് നന്ദി പറഞ്ഞാണ് ചിത്രം ആരംഭിക്കുന്നത്. സാധാരണമായി വിശാലിനെപ്പോലെ ഒരു താരത്തിന്‍റെ ചിത്രത്തില്‍ ഇത്തരത്തില്‍ ഒരു നന്ദി പറച്ചില്‍ ആദ്യമാണ് എന്നതാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്. നേരത്തെ ചിത്രത്തിന്‍റെ പ്രമോഷന്‍ തുടങ്ങും മുന്‍പ് വിശാല്‍ വിജയ്‍യെ സന്ദര്‍ശിച്ചിരുന്നു. അടുത്തകാലത്തായി ഇരുവരും അടുത്ത ബന്ധത്തിലാണ്. 

രണ്ടാമതായി ചിത്രത്തിന്‍റെ പ്രത്യേകത തല അജിത്ത് റഫറന്‍സാണ്. ചിത്രത്തില്‍ ഒരിടത്ത് അജിത്ത് ആദ്യമായി നായകനായ അമരാവതി ചിത്രത്തെക്കുറിച്ച് പറയുന്നുണ്ട്. അതിനൊപ്പം 'ഈ പേര് ഇപ്പോള്‍ ആലോചിച്ചു പറഞ്ഞു, ഒരു നാള്‍ ഇത് ആലോചിക്കാതെ പറയും' എന്ന് എസ്ജെ സൂര്യയുടെ ക്യാരക്ടര്‍ പറയുന്നുണ്ട്. അജിത്തിന്‍റെ വാലി സിനിമയെക്കുറിച്ചും ചിത്രത്തില്‍ ഒരിടത്ത് റഫറന്‍സുണ്ട്.

അതിനൊപ്പം നടന്‍ കാര്‍ത്തിയാണ് ചിത്രത്തിന്‍റെ ആദ്യത്തെ വോയ്സ് ഓവര്‍ നടത്തുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത് കാര്‍ത്തിയുടെ ശബ്ദമാണ്. ഒപ്പം കാര്‍ത്തിയുടെ കോമിക് രൂപവും ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. വിശാലിന്‍റെ അടുത്ത സുഹൃത്താണ് കാര്‍ത്തി. ഇവര്‍ നേരത്തെ നടികര്‍ സംഘം തെരഞ്ഞെടുപ്പില്‍ അടക്കം ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഒപ്പം ചിത്രത്തിലെ ഏറ്റവും സര്‍പ്രൈസ് സില്‍ക് സ്മിതയുടെ വരവാണ്. കഥയിലെ നിര്‍ണ്ണായകമായ ഒരു ഭാഗത്താണ് സില്‍ക് സ്മിത ക്യാരക്ടറിനെ കൊണ്ടുവരുന്നത്. എന്നാല്‍ ചെറിയ രണ്ട് മൂന്ന് ഡയലോഗില്‍ തന്നെ സില്‍ക് സ്മിത എന്ന വ്യക്തിയിലേക്ക് ആ കഥാപാത്രം ആഴ്ന്നിറങ്ങുന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 

അതേ സമയം എസ്ജെ സൂര്യയുടെ പെര്‍ഫോമന്‍സാണ് ചിത്രത്തിന്‍റെ എടുത്തുപറയേണ്ട കാര്യം. ചിത്രത്തിലെ ആന്‍റണി എന്ന നായകനായി വിശാല്‍ ഉണ്ടെങ്കിലും പലയിടത്തും എസ്ജെ സൂര്യ വിശാലിനെ കവച്ചുവയ്ക്കുന്ന പെര്‍ഫോമന്‍സാണ് കാണിക്കുന്നത്. സ്പൈഡര്‍, മാനാട് പോലുള്ള ചിത്രങ്ങളിലെ വില്ലന്‍ റോളുകളെക്കാള്‍ വളരെ ലൌഡായ ഒരു പെര്‍ഫോമന്‍സാണ് ഇതില്‍ എസ്ജെ സൂര്യ നടത്തുന്നത്.

ജിവി പ്രകാശ് കുമാറിന്‍റെ പാശ്ചാത്തല സംഗീതം ചിത്രത്തെ മറ്റൊരു ലെവലില്‍ എത്തിക്കുന്നുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തലുകള്‍ വരുന്നത്. വളരെ കളര്‍ഫുള്ളായി എടുത്ത ചിത്രം ആദിക് രവിചന്ദ്രൻ  ഒരുക്കിയിരിക്കുന്നത് 

'എന്നടാ പണ്ണി വെച്ചിറുക്കെ !' : പ്രേക്ഷകരെ ഞെട്ടിച്ച് 'മാര്‍ക്ക് ആന്‍റണി', പ്രതികരണങ്ങള്‍ ഇങ്ങനെ.!

വിജയ്‍യുടെ ശമ്പളത്തിന് പിന്നിലെ രഹസ്യം; കടുത്ത ആരോപണം, വിജയ് ആരാധകര്‍ കലിപ്പില്‍.!

Asianet News Live

Follow Us:
Download App:
  • android
  • ios