Asianet News MalayalamAsianet News Malayalam

കരിയറിലെ ആദ്യ 'സെഞ്ചുറി' അടിക്കുമോ വിശാല്‍? 'മാര്‍ക്ക് ആന്‍റണി' 10 ദിവസം കൊണ്ട് നേടിയത്

സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ കോമഡി വിഭാ​ഗത്തില്‍ പെടുന്ന ചിത്രം

mark antony tamil movie 10 day worldwide box office gross collection vishal sj suryah mini studio nsn
Author
First Published Sep 25, 2023, 10:53 PM IST

രാജ്യത്തെ ഏറ്റവും വിജയശരാശരിയുള്ള സിനിമാമേഖല ഇന്ന് കോളിവുഡ് ആണ്. പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന ചിത്രങ്ങളില്‍ ബഹുഭൂരിപക്ഷവും മികച്ച വിജയം നേടുക എന്നത് ചെറിയ കാര്യമല്ല. വിക്രം, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങി ജയിലര്‍ വരെ മിന്നും വിജയങ്ങളുടെ ഒരു നീണ്ട നിരയുണ്ട്. ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷം മറ്റൊരു തമിഴ് ചിത്രവും ഇപ്പോള്‍ തിയറ്ററുകളില്‍ ആളെ നിറയ്ക്കുകയാണ്. വിശാലിനെയും എസ് ജെ സൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത മാര്‍ക്ക് ആന്‍റണിയാണ് ആ ചിത്രം.

സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ കോമഡി വിഭാ​ഗത്തില്‍ പെടുന്ന ചിത്രം തിയറ്ററുകളിലെത്തിയത് സെപ്റ്റംബര്‍ 15 ന് ആയിരുന്നു. റിലീസിന് മുന്‍പെത്തിയ ട്രെയ്‍ലര്‍ വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിന് റിലീസ് ദിനത്തില്‍ മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയാണ് ലഭിച്ചത്. ഒപ്പം പോസിറ്റീവ് അഭിപ്രായങ്ങളും ലഭിച്ചു. മികച്ച ഓപണിം​ഗ് ലഭിച്ച ചിത്രത്തിന്‍റെ 10 ദിവസത്തെ ആ​ഗോള ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്.

തമിഴ്നാട്ടില്‍ നിന്ന് മാത്രം ഇതിനകം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട് മാര്‍ക്ക് ആന്‍റണി. അവിടെ നേടിയത് 52.25 കോടി. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 8.15 കോടിയും കര്‍ണാടകയില്‍ നിന്ന് 4.8 കോടിയുമാണ് ചിത്രം നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് 3.6 കോടിയും മറ്റ് ഇന്ത്യന്‍ സെന്‍ററുകളില്‍ നിന്ന് 70 ലക്ഷവും. അങ്ങനെ ഇന്ത്യയില്‍ നിന്ന് ആകെ 69.5 കോടി. നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ​ഗള്‍ഫ് അടക്കം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ഇതുവരെയുള്ള നേട്ടം 1.9 മില്യണ്‍ ഡോളര്‍ ആണ്. അതായത് 15.75 കോടി രൂപ. അതായത് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 85.25 കോടിയാണ്. വിശാലിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആണ് ഇതിനകം തന്നെ ചിത്രം. ചിത്രത്തിലൂടെ വിശാല്‍ ആദ്യ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ALSO READ : വിദേശത്ത് വിറ്റത് 30 കോടി ടിക്കറ്റ്! ഇന്നായിരുന്നു റിലീസെങ്കില്‍ കളക്ഷന്‍ 3000 കോടി! ആ ഇന്ത്യന്‍ സിനിമ ഏത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios