ജൂൺ 27ന് ആയിരുന്നു കണ്ണപ്പയുടെ റിലീസ്.

പ്രഖ്യാപനം മുതൽ കേരളത്തിൽ ശ്രദ്ധനേടിയ തെലുങ്ക് സിനിമയാണ് കണ്ണപ്പ. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു എന്നതായിരുന്നു അതിന് കാരണം. പിന്നാലെ വന്ന പ്രമോഷൻ മെറ്റീരിയലുകളെല്ലാം മലയാളികൾ കൊണ്ടാടി. കാത്തിരിപ്പുകൾക്ക് ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഇതുവരെ കണ്ണപ്പ എത്ര രൂപയുടെ കളക്ഷൻ നേടി എന്ന വിവരമാണ് പുറത്തുവരുന്നത്.

ജൂൺ 27ന് ആയിരുന്നു കണ്ണപ്പയുടെ റിലീസ്. ആദ്യദിനം ഇന്ത്യയിൽ നിന്നും 9.35 കോടി രൂപ വിഷ്ണു മഞ്ചു നായകനായി എത്തിയ ചിത്രം നേടി. തമിഴ് 15 ലക്ഷ്ഷം, തെലുങ്ക് 8.25 കോടി, ഹിന്ദി 65 ലക്ഷം, മലയാളം ഇരുപത് ലക്ഷം എന്നിങ്ങനെയാണ് നേടിയതെന്ന് ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം ദിനം 7.15 കോടിയും മൂന്നാം ദിനം 6.9 കോടിയും കണ്ണപ്പ നേടി. 2.3 കോടി, 1.8 കോടി, 1.35 കോടി, 1.35 കോടി എന്നിങ്ങനെയാണ് നാല് മുതൽ ഏഴ് ദിവസം വരെ ചിത്രം നേടിയത്.

കർണാടകയിൽ നിന്നും ഏഴ് ദിവസത്തിൽ 3കോടിയാണ് കണ്ണപ്പ നേടിയിരിക്കുന്നത്. തെലുങ്കിൽ നിന്നും 25.15 കോടിയും തമിഴ്നാട് നിന്നും 1.83 കോടിയും വിഷ്ണു മഞ്ചു ചിത്രം നേടിയിട്ടുണ്ട്. കേരളത്തിൽ നിന്നും എൺപത് ലക്ഷം രൂപയാണ് നേടിയതെന്ന് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. ഏഴ് ദിവസത്തെ കണ്ണപ്പ ആ​ഗോള കളക്ഷൻ 40.50 കോടിയാണ്. 5.05 കോടിയാണ് ഓവർസീസ്‍ കളക്ഷൻ.

ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസ് ആണ് കണ്ണപ്പ കേരളത്തിൽ എത്തിച്ചത്. കിരാത എന്ന വേഷത്തിലായിരുന്നു മോഹൻലാൽ എത്തിയത്. അതിഥി വേഷമായിരുന്നു. പ്രതിഫലം വാങ്ങാതെയാണ് മോഹൻലാലും പ്രഭാസും കണ്ണപ്പയിൽ അഭിനയിച്ചതെന്ന് നേരത്തെ വിഷ്ണു മഞ്ചു വെളിപ്പെടുത്തിയിരുന്നു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്