മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിനെ മോഹൻലാല്‍ ചിത്രം വീഴ്‍ത്തി.

മോഹൻലാല്‍ നായകനായി എത്തിയ നിരവധി ചിത്രങ്ങള്‍ അടുത്തിടെ പരാജയപ്പെട്ടിരുന്നു. അതിനാല്‍ മോഹൻലാല്‍ ഒരു വൻ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് നേരുമായി എത്തുന്നത്. മോഹൻലാല്‍ നായകനാകുന്ന നേരിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് കണക്കുകളും നല്‍കുന്ന സൂചന വമ്പൻ വിജയമാണ്. ഇതിനകം മോഹൻലാലിന്റ നേര് ഒരു കോടിയില്‍ അധികം ആഗോളതലത്തില്‍ നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മമ്മൂട്ടി നായകനായെത്തി വൻ ഹിറ്റായ ചിത്രം കണ്ണൂര്‍ സ്‍ക്വാഡിനെ മോഹൻലാലിന്റെ നേര് പ്രീ സെയിലില്‍ ഇതിനകം മറികടന്നു എന്നാണ് വിവിധ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും. എന്നാല്‍ കണ്ണൂര്‍ സ്‍ക്വാഡ് കുറഞ്ഞ തിയറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്‍തത് എന്ന ഒരു വസ്‍തുതയുമുണ്ട്. എന്തായാലും നേരില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷയും ചിത്രത്തിന് ലഭിക്കുന്ന സ്വീകര്യതയില്‍ പ്രതിഫലിക്കുന്നുണ്ട് എന്നും വ്യക്തം. സംവിധായകൻ ജീത്തു ജോസഫാണ് എന്നതും ചിത്രത്തില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്ന പ്രധാന ഘടകമാണ്.

Scroll to load tweet…

മോഹൻലാല്‍ വക്കീല്‍ വേഷത്തിലെത്തുന്ന ഒരു സിനിമ എന്ന പ്രത്യേകതയും 21ന് റിലീസാകുന്ന നേരിനുണ്ട്. പ്രകടനത്തിന് സാധ്യതയുള്ളതാണ് മോഹൻലാലിനെന്നും ചിത്രത്തിന്റെ ട്രെയിലറില്‍ നിന്ന് വ്യക്താകുന്നു. ട്രെയിലറില്‍ കാണിച്ച മോഹൻലാലിന്ററെ കഥാപാത്രത്തിന്റ രംഗങ്ങള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിജയമോഹൻ എന്നാണ് നേരിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്.

ശാന്തി മായാദേവിയും ജീത്തു ജോസഫുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലും വക്കീലാണ് നേരിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ശാന്തി മായാദേവി. കഥാപാത്രത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശാന്തി മായിദേവിയുടെ നിര്‍ദ്ദേശങ്ങള്‍ സഹായിച്ചു എന്ന് വക്കീലാകുന്ന മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. അനശ്വര രാജനും നേരില്‍ പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു.

വമ്പൻ ഉയര്‍ത്തെഴുന്നേല്‍പ്പ്, മമ്മൂട്ടി തുടങ്ങിവെച്ച കോടി ക്ലബുകള്‍, മലയാളത്തിന്റെ റെക്കോര്‍ഡ് നേട്ടങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക