തിരുവനന്തപുരത്തെ നേരിന്റെ കുതിപ്പില്‍ മറ്റ് താരങ്ങള്‍ക്കും അത്ഭുതം. 

നേരിന്റെ വിജയത്തിന്റെ മലയാളത്തിനെ അമ്പരിപ്പിക്കുകയാണ്. നായകൻ മോഹൻലാലെങ്കിലും നേര് വമ്പൻ ചിത്രമല്ലാതിരുന്നിട്ടും ബോക്സ് ഓഫീസില്‍ നടത്തുന്ന കുതിപ്പ് അത്ഭുതപ്പെടുത്തുന്നതാണ്. മോഹൻലാല്‍ നായകനായി എത്തുന്ന ഒരു ചിത്രത്തിന് പൊസീറ്റീവ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ അത് വൻ വിജയമാകും എന്ന ആരാധകരുടെ സാക്ഷ്യപ്പെടുത്തലുകള്‍ ശരിവയ്ക്കുന്നതാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കൊച്ചിക്ക് പുറമേ തിരുവന്തപുരത്തയും നേരിന്റെ കളക്ഷൻ റിപ്പോര്‍ട്ട് ട്രേഡ്‍ അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ്.

കൊച്ചി മള്‍ട്ടിപ്ലക്സുകളില്‍ നിന്നുള്ള നേരിന്റെ കളക്ഷൻ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം 1.50 കോടി രൂപയാണ്. കൊച്ചിയില്‍ മിക്കപ്പോഴും മുൻനിര താരങ്ങളുടെ ചിത്രങ്ങള്‍ വൻ കുതിപ്പ് നടത്താറുണ്ട് എന്നത് വ്യക്തമാണ്. എന്നാല്‍ തിരുവനന്തപുരം മള്‍ടപ്ലക്സുകളില്‍ മോഹൻലാല്‍ ചിത്രം നേര് നടത്തുന്ന കുതിപ്പും ശ്രദ്ധയാകര്‍ഷിക്കുകയാണ്. തിരുവനന്തപുരത്ത് മള്‍ട്ടിപ്ലക്സുകളില്‍ നേര് 1,04,77,200 കോടി രൂപ നേടിയിരിക്കുന്നു എന്ന ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് ശരിവയ്‍ക്കുന്നത് ഇവിടെ മോഹൻലാല്‍ എന്ന നടനുള്ള സ്വാധീനവുമാണ്.

മോഹൻലാലിന്റെ നേര് ആഗോളതലത്തില്‍ അമ്പത് കോടിയില്‍ അധികം നേടി കുതിപ്പ് തുടരുകയുമാണ്. നേര് മോഹൻലാലിന്റെ ആറാം 50 കോടി ക്ലബാണ്. മലയാളത്തില്‍ നിന്ന് 50 കോടിയിലധികം ആദ്യമായി നേടുന്നതും മോഹൻലാല്‍ നായകനായി എത്തിയ ദൃശ്യമായിരുന്നു. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയതിന്റെ റെക്കോര്‍ഡ് മോഹൻലാല്‍ നായകനായ ലൂസിഫറിനുമാണ്.

എന്തായാലും നേര് മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവ് ആയി മാറിയിരിക്കുകയാണ് എന്നാണ് ലഭ്യമാകുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. നടൻ എന്ന നിലയില്‍ മോഹൻലാലിനെ ചിത്രത്തില്‍ കാണാനാകുന്നു എന്നാണ് നേര് കണ്ട ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. വക്കീല്‍ വിജയമോഹൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ എത്തിയിരിക്കുന്നത്. സ്വാഭാവികമായ ഒരു പ്രകടമാണ് മോഹൻലാല്‍ ചിത്രത്തില്‍ നടത്തിയിരിക്കുന്നതും.

Read More: മോഹൻലാലിന്റെ ഒന്നാം സ്ഥാനം പോയി, കളക്ഷനിലെ സര്‍വകാല റെക്കോര്‍ഡ് ആ യുവ താരത്തിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക