കിംഗ് ഓഫ് കൊത്ത നാലാമതാണ്.

കേരളത്തിനു പുറത്തും ബോക്സ് ഓഫീസ് കളക്ഷനില്‍ മുൻ നിരയിലുള്ള നടനായിരുന്നു മോഹൻലാല്‍. യുകെയില്‍ മോഹൻലാലിന്റെ ആ അപ്രമാദിത്യം അവസാനിപ്പിച്ച് ഒന്നാമതെത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. യുകെയിലും അയര്‍ലാന്റിലെയും ഓപ്പണിംഗ് വീക്കെൻഡ് കളക്ഷനിലാണ് മഞ്ഞുമ്മല്‍ ബോയ്‍സ് ഒന്നാമത് എത്തിയിരിക്കുന്നത്. മോഹൻലാലിന്റ മരക്കാറിനെയും ലൂസിഫറിനെയും വീഴ്‍ത്തിയാണ് കളക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‍സിന്റെ കുതിപ്പെന്ന് റിപ്പോര്‍ട്ടുണ്ട്.

മഞ്ഞുമ്മല്‍ ബോയ്‍സ് ഓപ്പണിംഗ് വീക്കെൻഡ് കളക്ഷനില്‍ യുകെ, അയര്‍ലാന്റ് ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത് 1.90 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. മരക്കാര്‍: അറബിക്കടലിന്റെ സിഹം 1.59 കോടി രൂപയിലധികം നേടി രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാമതുള്ള ലൂസിഫര്‍ നേടിയിരിക്കുന്നത് 1.55 കോടി രൂപയില്‍ അധികമാണ്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയുടെ വീക്കെൻഡില്‍ യുകെയില്‍ നിന്നും അയര്‍ലാന്റില്‍ നിന്നുമായി 1.51 കോടിയില്‍ അധികം നേടി നാലാമതും 1.51 കോടി നേടിയ പ്രേമലു തൊട്ടുപിന്നിലുമാണ്.

ആറാമതുള്ള കുറുപ്പ് നേടിയിരിക്കുന്നത് 1.38 കോടി രൂപയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. പിന്നിലുള്ള മലൈക്കോട്ടൈ വാലിബൻ 1.30 കോടി രൂപയും നേടിയിരിക്കുന്നു. മമ്മൂട്ടിയുടെ ഭ്രമയുഗമാകട്ടെ 1.28 കോടി കളക്ഷനില്‍ നേടിയപ്പോള്‍ തൊട്ടടുത്ത സ്ഥാനത്തുണ്ട്. ഒമ്പതാമതുള്ള ഹൃദയം നേടിയത് 0.96 കോടി രൂപയാണ്.

പത്താമതുള്ള മോഹൻലാലിന്റെ പുലിമുരുകനാണ്. പുലിമുരുകൻ നേടിയത് 0.96 കോടിയാണ്. മലയാളത്തില്‍ നിന്ന് ആഗോളതലത്തില്‍ 100 കോടിയിലധികം ആദ്യമായി നേടിയത് പുലിമുരുകനാണെന്ന ഒരു പ്രത്യേകതയുണ്ട്. എന്തായാലും നിരവധി മലയാള ചിത്രങ്ങളാണ് കളക്ഷനില്‍ നിലവില്‍ മലയാളത്തില്‍ നിന്ന് വൻ നേട്ടം കൊയ്യുന്നത്. ജാനേമൻ ഫെയിം ചിദംബരത്തിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‍സ്.

Read More: ഓസ്‍ലർ മൂന്നാമത്, കേരള ഓപ്പണിംഗ് കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്‍സിനു മുന്നിൽ ഒരു ചിത്രം, മലയാളത്തിന്റെ 2024

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക