പ്രായം കുറഞ്ഞ ആ നായക താരം പ്രേക്ഷകര്‍ക്ക് സര്‍‌പ്രൈസുമാണ്.

സിനിമയുടെ വിജയം ഇന്ന് നിര്‍ണയിക്കുന്നത് കളക്ഷന്റെയും അടിസ്ഥാനത്തിലാണ്. മലയാളവും ഇന്ന് കളക്ഷനില്‍ അന്യഭാഷാ സിനിമ വെല്ലുവിളിക്കുന്നയിടത്തെത്തിയിരിക്കുന്നു. മലയാളത്തില്‍ 100 കോടി ക്ലബിലെത്തിയത് ഏതൊക്കെ നായകൻമാരാണ് എന്ന് നോക്കുന്നത് കൗതുകകരമായിരിക്കും. മലയാളത്തില്‍ 100 കോടി ക്ലബുകളിലെത്തിയ താരങ്ങളില്‍ ഒന്നാമൻ മോഹൻലാലാണ്.

ആദ്യമായി മലയാളത്തില്‍ 100 കോടി കളക്ഷൻ നേടിയത് മോഹൻലാലിന്റെ പുലിമുരുകൻ ആണ്. 20216ല്‍ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ 137 കോടിയിലധികം പുലിമുരുകൻ നേടി. മോഹൻലാലിന്റെ ലൂസിഫറും 100 കോടി ക്ലബിലെത്തിയിട്ടുണ്ട്. സംവിധായകനായി പൃഥ്വിരാജ് എത്തിയപ്പോള്‍ 175 കോടിയിലധികം ലൂസിഫര്‍ നേടി എന്നും സൂചിപ്പിക്കുന്നു കളക്ഷൻ കണക്കുകള്‍.

മലയാളത്തില്‍ 100 കോടി ക്ലബിലെത്തിയ പ്രായം കുറഞ്ഞ നായകൻ നസ്‍ലെനാണ്. നസ്‍ലെന്റെ പ്രേമലു ആഗോളതലത്തില്‍ 136 കോടി രൂപ നേടിയെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിന്റെ പൃഥ്വിരാജിന്റെ ആടുജീവിതം 160 കോടിയോളം നേടി. മികച്ച അഭിപ്രായവും ചിത്രം നേടിയിരുന്നു.

മലയാളത്തിന്റെ ഫഹദിന്റെ ആവേശം 156 കോടി രൂപയോളം നേടിയിട്ടുണ്ടെന്നും ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നു. അജയന്റെ രണ്ടാം മോഷണം 106 കോടി നേടിയപ്പോള്‍ നടൻ ടൊവിനൊയും 100 കോടി ക്ലബിലെത്തി. 2018 നേരത്തെ തന്നെ 100 കോടി ക്ലബിലെത്തിയെങ്കിലും മലയാളത്തിന്റെ മറ്റ് യുവ താരങ്ങളും ടൊവിനൊയ്‍ക്കൊപ്പമുണ്ടായിരുന്നു. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയും 100 കോടി ക്ലബിലെത്തിയിട്ടുണ്ട്. മലയാളത്തിലെ സോളോ നായകൻമാരുടെ 100 കോടി ക്ലബുകളാണ് ഇവിടെ നിലവില്‍ പരിഗണിച്ചിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‍സ് ആദ്യമായി 200 കോടി ക്ലബിലുമെത്തിയിരുന്നു. ആ മാന്ത്രിക സംഖ്യയിലെത്തുന്ന അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളികള്‍.

Read More: 24 മണിക്കൂറിനുള്ളില്‍ വിറ്റത് 316,360 ടിക്കറ്റുകള്‍, ഗെയിം ചേഞ്ചര്‍ക്ക് നേട്ടമുണ്ടാക്കാനായോ?, കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക