Asianet News MalayalamAsianet News Malayalam
breaking news image

'നടികര്‍' പ്രേക്ഷക പ്രീതി നേടിയോ?: ടൊവിനോ ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ ഇങ്ങനെ

 മികച്ച പ്രതികരണമാണ് ടൊവിനോയുടെ നടികര്‍ക്ക് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Nadikar Box Office Collection Day 1 Tovino thomas movie get good start vvk
Author
First Published May 4, 2024, 1:44 PM IST

കൊച്ചി: ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് നടികര്‍. മെയ് 3നാണ് ചിത്രം റിലീസായത്. അലന്‍ ആന്റണിയും അനൂപ് വേണുഗോപാലുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മെക്കേഴ്‌സും നിര്‍മാണത്തില്‍ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്. ലാല്‍ ജൂനിയറാണ് ചിത്രത്തിന്‍റെ സംവിധാനം. ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ സിനിമ പറയുന്ന ചിത്രം കൂടിയാണ് നടികര്‍.

 മികച്ച പ്രതികരണമാണ് ടൊവിനോയുടെ നടികര്‍ക്ക് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.  ചിത്രത്തിലെ നായകൻ ടൊവിനോയൊടക്കമുള്ളവരുടെ പ്രകടനവും പ്രശംസിക്കപ്പെടേണ്ടതു തന്നെയാണ് എന്നുമാണ് അഭിപ്രായങ്ങള്‍. അതേ സമയം ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. 

ബോക്സോഫീസ് ട്രേഡിംസ് സൈറ്റായ സാക്നില്‍ക്.കോം കണക്ക് പ്രകാരം റിലീസ് ദിവസം ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ ഗ്രോസ് കളക്ഷന്‍ 1.55 കോടിയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. 26.61% ശതമാനം ആയിരുന്നു റിലീസ് ദിവസം ചിത്രത്തിന്‍റെ തീയറ്റര്‍ ഒക്യുപെന്‍സി എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം സൗത്ത് ഇന്ത്യന്‍ ബോക്സോഫീസ് ഹാന്‍റില്‍ പ്രസിദ്ധീകരിച്ച വിവരം പ്രകാരം നടികര്‍ ആഗോളതലത്തില്‍ 5.39 കോടി നേടിയെന്നാണ് പറയുന്നത്. 

ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമേ സൗബിന്‍ ഷാഹിറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി ഭാവന പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, രഞ്ജിത്ത്,  ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ

ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്‍മിനു സിജോ, കൃഷ്‍ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവും വേഷമിടുന്നു. പബ്ലിസിറ്റി ഡിസൈൻ  ഹെസ്റ്റൺ ലിനോ. പിആർഒ ശബരിയും ടൊവിനോ തോമസ് ചിത്രത്തിന്റെ ഡിജിറ്റൽ പിആർ അനൂപ് സുന്ദരനുമാണ്.

'ഓണ്‍ലൈനില്‍ വോട്ട് ചെയ്യമല്ലോ' ജ്യോതികയെ ട്രോളി സോഷ്യല്‍ മീഡിയ

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! 'ഗര്‍ര്‍ര്‍...'ന്‍റെ രസകരമായ ടീസർ

Latest Videos
Follow Us:
Download App:
  • android
  • ios