Asianet News MalayalamAsianet News Malayalam

വമ്പൻമാരെ ഞെട്ടിച്ച് പ്രേമലു, ശനിയാഴ്‍ചത്തെ കളക്ഷൻ അമ്പരപ്പിക്കുന്നത്, നേട്ടം ഇരട്ടിയിലധികം

നസ്‍ലെന്റെ പ്രേമലു ആകെ നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.

 

Naslen starrer Premalu total collection report out crosses three crore hrk
Author
First Published Feb 11, 2024, 12:17 PM IST

നസ്‍ലെൻ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് പ്രേമലു. സംവിധാനം ഗിരീഷ് എ ഡിയാണ്. ചെറിയ ബജറ്റില്‍ ഒരുങ്ങിയതായിരുന്നു പ്രേമലു, വമ്പൻമാരെ അമ്പരപ്പിച്ച് മൂന്ന് കോടി രൂപയിലധികം പ്രേമലു നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

മമിതയാണ് നസ്‍ലെന്റെ നായികയായി പ്രേമലു സിനിമയില്‍ എത്തിയത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയ പ്രേമ‍ലു വമ്പൻ താരങ്ങളില്ലാതിരുന്നിട്ടും റിലീസിന് 90 ലക്ഷത്തിലധികം നേടി മികച്ച അഭിപ്രായമുണ്ടാക്കിയപ്പോള്‍ ശനിയാഴ്‍ച രണ്ട് കോടി രൂപയില്‍ അധികം നേടി ആകെ കളക്ഷൻ മൂന്ന് കോടി കവിഞ്ഞുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഛായാഗ്രാഹണം നിര്‍വഹിച്ച് അജ്‍മല്‍ സാബുവാണ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിഷ്‍ണു വിജയ് ആണ്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ നസ്‍ലെൻ നായകനായ പ്രേമലു നിര്‍മിച്ചിരിക്കുന്നു. ദിലീഷ് പോത്തൻ, ഫഹദ് എന്നിവര്‍ക്കൊപ്പം ചിത്രം നിര്‍മിച്ചിരിക്കുന്നത് ശ്യാം പുഷ്‍കരനും ചേര്‍ന്നാണ്. കിരണ്‍ ജോസിയും ഗിരീഷ്‌ എഡിയും തിരക്കഥ എഴുതിയിരിക്കുന്നു. കഥ ഗിരീഷ് എഡിയുടേതാണ്.

കലാസംവിധാനം വിനോദ് രവീന്ദ്രൻ. കോസ്റ്റ്യൂം ഡിസൈൻ ധന്യ ബാലകൃഷ്‍ണൻ. മേക്കപ്പ് റോണക്സ് സേവ്യർ. ആക്ഷൻ ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ സേവ്യർ റിചാർഡ്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് നസ്‍ലെനും മമിതയും പ്രധാന വേഷത്തില്‍ എത്തിയ പ്രേമലുവിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: 'ബ്ലസിയുടെ വെല്ലുവിളി അതായിരുന്നു', ആടുജീവിതത്തെ കുറിച്ച് പൃഥ്വിരാജ്, ജോര്‍ദാനിലെ കൊവിഡ് കാലത്തെ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios