Asianet News MalayalamAsianet News Malayalam

അവാര്‍ഡ് മാത്രമല്ല നിത്യയുടെ തിരുച്ചിദ്രമ്പലം കോടികളും നേടി, കണക്കുകള്‍ കേട്ട് ഞെട്ടി താരത്തിന്റെ ആരാധകര്‍

നിത്യാ മേനന്റെ തിരുച്ചിദ്രമ്പലത്തിന്റെ ഫൈനല്‍ കളക്ഷൻ കണക്കുകള്‍ പുറത്ത്.

Nithya Menen Thiruchitrambalam final collection report out hrk
Author
First Published Aug 18, 2024, 5:17 PM IST | Last Updated Aug 18, 2024, 5:17 PM IST

ധനുഷ് നായകനായി വേഷമിട്ട ഹിറ്റ് ചിത്രമായിരുന്നു തിരുച്ചിദ്രമ്പലം. നിത്യാ മേനനായിരുന്നു നിര്‍ണായകമായ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇക്കുറി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും തിരിച്ചിദ്രമ്പലത്തിലൂടെ നിത്യാ മേനൻ നേടി. നിത്യാ മേനന്റെ തിരുച്ചിദ്രമ്പലം 100 കോടി ക്ലബിലെത്തിയിരുന്നു എന്ന റിപ്പോര്‍ട്ടും ചര്‍ച്ചയാകുകയാണ്.

നിത്യാ മേനോന്റെ തിരുച്ചിദ്രമ്പലത്തിന്റെ ഫൈനല്‍ കളക്ഷൻ ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യയാണ് വാര്‍ത്തകളില്‍ വീണ്ടുമെത്തിച്ചത്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 66.05 കോടി രൂപയാണ് നേടിയത്. വിദേശത്ത് നിന്ന് ആകെ 26.90 കോടി രൂപയും നേടി. ആഗോളതലത്തില്‍ ആകെ നേടിയത് 103.30 കോടി രൂപയായിരുന്നു.

മലയാളത്തില്‍ നിത്യ മേനന്റെ ചിത്രമായി ഒടുവില്‍ എത്തിയത് കോളാമ്പിയായിരുന്നു. ടി കെ രാജീവ് കുമാറായിരുന്നു സംവിധാനം ചെയ്‍തത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് രവി വര്‍മനായിരുന്നു. നിത്യ മേനൻ അരുദ്ധതിയായി വന്നചിത്രത്തില്‍ അബ്‍ദുള്‍ ഖാദറായി രണ്‍ജി പണിക്കറും സുദര്‍ശനനായി ദിലീഷ് പോത്തനും സഞ്‍ജയ് തരകനായി സിജോയി വര്‍ഗീസും സുന്ദരാംഭിയായി രോഹിണിയും സോളമനായി സിദ്ധാര്‍ഥ് മേനോനും വര്‍ഗീസായി സുരേഷ് കുമാറും എത്തി. കോളാമ്പിയുടെ നിര്‍മാണം നിര്‍മാല്യം സിനിമാസിന്റെ ബാനറില്‍ ആണ്. ഗാനത്തിന് പ്രഭാ വര്‍മയ്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഗായികയായ മധുശ്രീ നാരായണന് സംസ്ഥാന പുരസ്‍കാരവും ലഭിച്ചു.

വണ്ടര്‍ വുമണ്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലും നിത്യ മേനൻ അടുത്തിടെ പ്രധാന വേഷത്തിലുണ്ടായിരുന്നു. സംവിധാനം അഞ്‍ജലി മേനോനായിരുന്നു. നോറ ജോസഫ് എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ നിത്യാ മേനൻ. നദിയാ മൊയ്‍തു, പാര്‍വതി തിരുവോത്ത്, സയനോര ഫിലിപ്പ്, പദ്‍മപ്രിയ ജാനകിരാമൻ, അര്‍ച്ചന പദ്‍മിനി, അമൃത സുഭാഷ് തുടങ്ങിയ താരങ്ങളും നിത്യക്കൊപ്പം വണ്ടര്‍ വുമണില്‍ പ്രധാന കഥാപാത്രങ്ങളായി.

Read More: ഹിന്ദി ബെല്‍ട്ടും കീഴടക്കാൻ വിജയ്, ബോളിവുഡ് നായകൻമാര്‍ക്ക് സ്വപ്‍നം കാണാനാകാത്ത വൻ സ്‍ക്രീൻ കൗണ്ടുമായി ഗോട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios