ശനിയാഴ്ചയും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനങ്ങള്‍

ലോകമെമ്പാടും ആരാധകരുള്ള സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍. അദ്ദേഹത്തിന്‍റെ ഇന്‍റര്‍സ്റ്റെല്ലാര്‍ അടക്കമുള്ള തില ചിത്രങ്ങള്‍ കേരളത്തിലും നന്നായി ഓടിയിട്ടുണ്ട്. ലോകമെമ്പാടും ഈ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം ഓപ്പണ്‍ഹെയ്‍മറിന് കേരളത്തിലും പ്രദര്‍ശനമുണ്ട്. റിലീസിന് മുന്‍പ് വലിയ പ്രീ റിലീസ് പബ്ലിസിറ്റി ലഭിച്ച ചിത്രം ഇവിടെ എത്തരത്തില്‍ സ്വീകരിക്കപ്പെട്ടു? ബോക്സ് ഓഫീസില്‍ നിന്ന് ലഭിച്ച ഇനിഷ്യല്‍ കളക്ഷന്‍ എത്ര? ഇത് സംബന്ധിച്ച കണക്കുകള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്.

പ്രമുഖ ട്രാക്കര്‍മാര്‍ നല്‍കുന്ന വിവരം അനുസരിച്ച് ചിത്രം ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ 1.3 കോടി ആണ്. ഒരു ഹോളിവുഡ് ചിത്രത്തിന് സമീപകാലത്ത് കേരളത്തില്‍ നിന്ന് ലഭിക്കുന്ന മികച്ച കളക്ഷനാണ് ഇത്. ശനിയാഴ്ചയായ ഇന്ന് കേരളത്തിലെ പ്രധാന സെന്‍ററുകളിലൊക്കെ മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിലെ വലിയ സീറ്റിംഗ് കപ്പാസിറ്റിയുള്ള തൃശൂര്‍ രാഗത്തിലും തിരുവനന്തപുരം ഏരീസ് പ്ലെക്സ് ഓഡി 1 ലും ഒക്കെ വന്‍ തിരക്കായിരുന്നു ഇന്ന്. നാളെയും ഇത് തുടരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. ആദ്യ വാരാന്ത്യ കളക്ഷനില്‍ ചിത്രം നേട്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്.

Scroll to load tweet…

അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്നും വമ്പന്‍ നേട്ടമാണ് ചിത്രം ഉണ്ടാക്കുന്നത്. ഇന്ത്യ, യുഎസ് അടക്കമുള്ള മാര്‍ക്കറ്റുകളില്‍ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യപ്പെട്ടതെങ്കിലും മറ്റ് നിരവധി രാജ്യങ്ങളില്‍ ചിത്രം വ്യാഴാഴ്ച തന്നെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. റിലീസ് ചെയ്യപ്പെട്ട 57 രാജ്യങ്ങളില്‍ നിന്ന് വ്യാഴാഴ്ച ചിത്രം നേടിയത് 15.7 മില്യണ്‍ ഡോളര്‍ ആണ്. അതായത് 129 കോടി രൂപ! ആദ്യ വാരാന്ത്യ കളക്ഷനില്‍ ആഗോള ബോക്സ് ഓഫീസില്‍ ചിത്രം വന്‍ തുക നേടുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.

ALSO READ : 'സൂപ്പര്‍താരങ്ങളുടെ എണ്‍പതുകളിലെ ജീവിതം'? പുതിയ സിനിമയെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക