Asianet News MalayalamAsianet News Malayalam

റിപ്പബ്ലിക്ക് ദിനത്തില്‍ ബോക്സ് ഓഫീസ് അടക്കി ഭരിച്ച് കിംഗ് ഖാന്‍; പഠാന്‍ ഡേ 2 കളക്ഷന്‍ പുറത്ത്.!

റിലീസ് ദിനത്തില്‍ നിറയെ ഹൌസ്‍ഫുള്‍ ഷോകള്‍ കളിക്കുന്ന, ടിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍ അഡീഷണല്‍ ഷോകള്‍ വേണ്ടിവരുന്ന ഒരു ചിത്രം. ബോളിവുഡിലെ ഹിറ്റ്മാന്‍ അക്ഷയ് കുമാറിനും മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാനുമൊന്നും സാധിക്കാതിരുന്ന കാര്യം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ബോളിവുഡിന്‍റെ കിംഗ് ഖാന്‍

Over 200 Crore Worldwide Pathaan Box Office Collection Day 2
Author
First Published Jan 27, 2023, 7:57 PM IST

മുംബൈ: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബോളിവുഡ് കാത്തിരിക്കുകയാണ് ഇത്തരത്തില്‍ ഒരു ചിത്രത്തിനായി. റിലീസ് ദിനത്തില്‍ നിറയെ ഹൌസ്‍ഫുള്‍ ഷോകള്‍ കളിക്കുന്ന, ടിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍ അഡീഷണല്‍ ഷോകള്‍ വേണ്ടിവരുന്ന ഒരു ചിത്രം. ബോളിവുഡിലെ ഹിറ്റ്മാന്‍ അക്ഷയ് കുമാറിനും മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാനുമൊന്നും സാധിക്കാതിരുന്ന കാര്യം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ബോളിവുഡിന്‍റെ കിംഗ് ഖാന്‍, സാക്ഷാല്‍ ഷാരൂഖ് ഖാന്‍. റിപബ്ലിക് റിലീസ് ആയി എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ തിരയടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

ബോക്സ് ഓഫീസിലേക്ക് ഷാരൂഖിന്‍റെ വന്‍ തിരിച്ചുവരവായുമാണ് പലരും ഈ വിജയത്തെ കാണുന്നത്. അതേ സമയം ചിത്രത്തിന്‍റെ രണ്ടാം ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബോക്സ്ഓഫീസ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്കുകള്‍ പ്രകാരം പഠാന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്നും 70 കോടിക്ക് അടുത്താണ് നേടിയത്. ഒരു ഹിന്ദിചിത്രം ഒറ്റ ദിവസത്തില്‍ നേടുന്ന ഏറ്റവും കൂടിയ കളക്ഷനാണ് ഇത്. 

റിലീസ് ദിവസം പഠാന്‍ ഇന്ത്യയില്‍ 55 കോടിയാണ് നേടിയത്. ഇതോടെ ഷാരൂഖ് ചിത്രത്തിന്‍റെ ഇന്ത്യന്‍ ബിസിനസ് രണ്ട് ദിവസത്തില്‍ 123 കോടിയായി. അതേ സമയം ചിത്രത്തിന്‍റെ തെലുങ്ക് തമിഴ് ഡബ് പതിപ്പുകള്‍ രണ്ട് ദിവസത്തില്‍ 4.5 കോടി നേടിയിട്ടുണ്ട്. അതേ സമയം എല്ലാ ബോക്സ് ഓഫീസിലും ആഗോള കളക്ഷനും കൂട്ടിയാല്‍ പഠാന്‍ ഇതിനകം 200 കോടി തികച്ചുവെന്നാണ് റിപ്പോര്‍ട്ട്.

എല്ലാ ബോക്സ്ഓഫീസ് റെക്കോഡുകളും തകര്‍ന്നു. രണ്ടാം ദിനത്തിലും പഠാന്‍ ചരിത്രം രചിച്ചുവെന്നാണ് തരണ്‍ തന്‍റെ ട്വീറ്റില്‍ പറയുന്നത്. ചിന്തിക്കാന്‍ കഴിയാത്തത്, എതിരാളികള്‍ ഇല്ലാത്തത്, തടയാന്‍ കഴിയാത്തത് - എന്നിങ്ങനെയാണ് തരണ്‍ ട്വീറ്റില്‍ പഠാന്‍റെ ബോക്സ് ഓഫീസ് വിജയത്തെ വിശേഷിപ്പിക്കുന്നത്. 

റിലീസ് ദിവസത്തില്‍ പഠാന്‍ എല്ലാ ബോക്സ്ഓഫീസ് കണക്കും ചേര്‍ത്താല്‍ 106 കോടി രൂപയാണ് നേടിയത്. രണ്ടാം ദിനത്തില്‍ പഠാന്‍ 113 കോടി നേടി. ഇതോടെ രണ്ട് ദിവസത്തില്‍ പഠാന്‍ നേടിയത് 219 കോടിയാണ്. 

ലോകമെമ്പാടുമുള്ള 8,000 സ്‌ക്രീനുകളിൽ പഠാന്‍ റിലീസ് ചെയ്തു. ഒരു ഹിന്ദി സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ ഒപ്പണിംഗ് ആണ് ഇത്. റിലീസിന് പിന്നാലെ എക്സിബിറ്റർമാർ 300 ഷോകൾ കൂടുതലായി നടത്തിയെന്നാണ് വിവരം. മുൻകൂർ ബുക്കിംഗിൽ ഏകദേശം 5.5 ലക്ഷം ടിക്കറ്റുകൾ പഠാന്‍ വിറ്റിരുന്നു. 

2018-ലെ സീറോയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പഠാന്‍. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. സിദ്ധാർത്ഥ് ആനന്ദാണ് പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ എബ്രഹാം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പാദുകോണ്‍ നായികയായി എത്തുന്നു. വിശാല്‍ ശേഖറാണ് സംഗീത സംവിധാനം. 

'ഒരു 57കാരന്‍റെ ഉപദേശമാണ് അത്'; പഠാന്‍ റിലീസിനു ശേഷം ഷാരൂഖ് ഖാന്‍റെ ആദ്യ പ്രതികരണം

'ഒരുമിച്ച് അഭിനയിക്കും വരെ ഷാരൂഖ് ആരാണെന്ന് എനിക്കറിയില്ലായിരുന്നു'; പഠാനില്‍ അഭിനയിച്ച നടി

Follow Us:
Download App:
  • android
  • ios