പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, ദീപിക പാദുകോൺ, കമൽഹാസൻ തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു

വരെയും അത്ഭുതപ്പെടുത്തി കൊണ്ട് കൽക്കി 2898 എഡി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടാൻ ഒരുങ്ങുമ്പോഴും വൻ ബുക്കിങ്ങും കളക്ഷനുമാണ് ചിത്രത്തിന് ഓരോ ദിനവും വന്ന് ചേർന്ന് കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ചിത്രം ആദ്യവാരം നേടിയ ബോക്സ് ഓഫീസ് കണക്കുകൾ പുറത്തുവരികയാണ്. 

സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ നിന്നും 17.5 കോടിയാണ് കൽക്കി നേടിയിരിക്കുന്നത്. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തെലുങ്ക് സിനിമകളിൽ മൂന്നാം സ്ഥാനത്താണ് കൽക്കിയുടെ സ്ഥാനം. അതേസമയം, തമിഴ്നാട്ടിൽ 27.5 കോടിയാണ് കൽക്കി നേടിയിരിക്കുന്നത്. ഒരാഴ്ചത്തെ കണക്കാണിത്. രണ്ട് ദിവസം കഴിയുമ്പോഴേക്കും സംസ്ഥാനത്ത് 30 കോടിയും കടന്ന കൽക്കി കുതിക്കുമെന്ന് ഉറപ്പാണ്. 

ജൂൺ 27നാണ് കൽക്കി 2898 എഡി തിയറ്ററുകളിൽ എത്തിയത്. നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആകെ ബജറ്റ് 600 കോടിയാണെന്നാണ് വിവരം. ഇന്നത്തെ റിപ്പോർട്ടുകൾ പ്രകാരം മുടക്കു മുതലും പ്രഭാസ് ചിത്രം ഇതിനകം സ്വന്തമാക്കി കഴിഞ്ഞു. ഒരാഴ്ച പിന്നിടുമ്പോൾ ആ​ഗോളതലത്തിൽ 700 കോടിയാണ് കൽക്കി നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.

നിർമാതാവിന്റെ കുപ്പായമണിഞ്ഞ് ടൊവിനോ; നായകനായി ബേസിൽ, 'മരണമാസ്സി'ന് ആരംഭം

പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, ദീപിക പാദുകോൺ, കമൽഹാസൻ തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം അടുത്ത വർഷം ഉണ്ടാകാനാണ് സാധ്യത. ആഗോളതലത്തില്‍ ആദ്യദിനം നൂറ് കോടിയിലേറെ സ്വന്തമാക്കിയ ഇന്ത്യന്‍ സിനിമകളില്‍ മൂന്നാം സ്ഥാനം കല്‍ക്കിക്കാണ്. 191കോടി ആയിരുന്നു ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍. ആര്‍ആര്‍ആര്‍, ബാഹുബലി 2 എന്നീ ചിത്രങ്ങളാണ് തൊട്ട് മുന്നിലുള്ള സിനിമകള്‍. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..