Asianet News MalayalamAsianet News Malayalam

ബാഹുബലിയെ മറികടക്കുമോ പ്രഭാസ്?, യുഎസ്സില്‍ കോടികള്‍ നേടി സലാര്‍

പൃഥ്വിരാജിനും വമ്പൻ നേട്ടമാകും പ്രഭാസ് ചിത്രമായ സലാര്‍.

 

Prabhas starrer Salaar advance collection in USA box office report out hrk
Author
First Published Dec 9, 2023, 10:46 AM IST

ആഗോള ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷൻ ലക്ഷ്യമിട്ട് ബാഹുബലി നായകൻ പ്രഭാസ് വീണ്ടും ഇറങ്ങുകയാണ്. കെജിഎഫ് എന്ന ആഗോള ഹിറ്റിന്റെ സംവിധായകൻ പ്രശാന്ത് നീലിനൊപ്പമാണ് പ്രഭാസ് എത്തുന്നത് എന്നതിനാല്‍ വലിയ വിജയ പ്രതീക്ഷയിലാണ് ആരാധകര്‍. സലാര്‍ ആവേശത്തിന്റെ നിറവിലാണ് ആരാധകര്‍. ഇന്ത്യയില്‍ മാത്രമല്ല യുഎസ്സിലും സലാര്‍ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തിരുത്തും എന്നാണ് അഡ്വാൻസ് ബുക്കിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

യുഎസ്സില്‍ പ്രഭാസിന്റെ സലാറിന്റെ 18000 ടിക്കറ്റുകളാണ് മുൻകൂറായി വിറ്റിരിക്കുന്നത്. പ്രഭാസ് നായകനാകുന്ന സലാര്‍ നാല് കോടിക്ക് അടുത്ത് നേടിയിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ എത്തുമ്പോള്‍ കേരളത്തിലടക്കം സലാര്‍ ആവേശം തീര്‍ക്കുമെന്ന് ഉറപ്പാണ്. നായകനോളം പോന്ന ഒരു പ്രധാന കഥാപാത്രമാണ് പൃഥ്വിരാജിന് എന്ന് പ്രഭാസിന്റെ സലാറിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ വ്യക്തമാകുകയും ചെയ്‍തിരുന്നു.

കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന നടൻ പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് നേരത്തെ പ്രഖ്യാപിച്ചതും ആരാധകര്‍ ഏറ്റെടുത്ത ഒരു റിപ്പോര്‍ട്ടായിരുന്നു. കേരളത്തില്‍ പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് ഓള്‍ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് എന്നതിനാല്‍ ആരവമാകും എന്നും ഉറപ്പ്. അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ തീരുമാനിച്ചും കഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്. പൃഥ്വിരാജിന്റെ സലാര്‍ കോട്ടയത്ത് അഭിലാഷ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുമുണ്ട് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് മനസിലാകുന്നത്.

ഡിസംബര്‍ 22നാണ് ഇന്ത്യയിലെ റിലീസ്. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നത് ഒരു റെക്കോര്‍ഡുമാണ്.

Read More: ലോകേഷ് കനകരാജിന്റെ ഫൈറ്റ് ക്ലബ്, ആദ്യ ഗാനം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios